Quantcast

മുംബൈ നഗരത്തിലും ചേരികളിലും ദിവസേന 2000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌ത്‌ അമിതാഭ് ബച്ചൻ

ഹാജി അലി ദര്‍ഗ, മഹിം ദര്‍ഗ, ബാബുല്‍നാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    9 April 2020 3:28 PM GMT

മുംബൈ നഗരത്തിലും ചേരികളിലും ദിവസേന 2000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌ത്‌ അമിതാഭ് ബച്ചൻ
X

ലോക് ഡൌണില്‍ ഭക്ഷണമില്ലാതെ വലയുന്നവര്‍ക്ക് കൈത്താങ്ങുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. മുംബൈ നഗരത്തിലും ചേരികളും ദിവസേന 2000 ഭക്ഷണപ്പൊതികളാണ് ബിഗ് ബി നല്‍കുന്നത്. ഓള്‍ ഇന്ത്യ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് ഒരു ലക്ഷം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കുന്നതിന് പുറമെയാണിത്.

ഹാജി അലി ദര്‍ഗ, മഹിം ദര്‍ഗ, ബാബുല്‍നാഥ് ക്ഷേത്രം, ബാന്ദ്രയിലെ ചേരികള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭക്ഷണം വിതരണം നടത്തുന്നതെന്നും രാവിലെയും രാത്രിയിലെയും ഭക്ഷണമാണ് എത്തിക്കാറുള്ളതെന്നും അമിതാഭ് ബച്ചൻ കുറിക്കുന്നു.

എന്നാൽ ഭക്ഷണ വിതരണത്തിൽ ചില വെല്ലുവിളികൾ നേരിടുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു. ലോക്ക് ഡൗൺ കാലമായതിനാൽ വാഹന നിയന്ത്രണം വെല്ലുവിളിയാകുന്നുണ്ട്. മാത്രമല്ല ചേരികളിൽ ഭക്ഷണ വിതരണത്തിന് എത്തുമ്പോൾ അവർ തിരക്കുകൂട്ടുന്നതിനാൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ലെന്ന് ബച്ചൻ വ്യക്തമാക്കി

TAGS :

Next Story