Quantcast

മകന്‍ കാനഡയില്‍ കുടുങ്ങിക്കിടക്കുന്നു; ആശങ്കയില്‍ നടന്‍ വിജയ്

ഉന്നതവിദ്യാഭ്യാസത്തിനായാണ് ജെയ്സൺ സഞ്ജയ് കാനഡയിലേക്ക് പോയത്

MediaOne Logo

Web Desk

  • Published:

    14 April 2020 9:39 AM GMT

മകന്‍ കാനഡയില്‍ കുടുങ്ങിക്കിടക്കുന്നു; ആശങ്കയില്‍ നടന്‍ വിജയ്
X

ലോകം കൊറോണ ഭീതിയിലായതോടെ പല രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർ നിരവധിയാണ്. ഇവരെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരാനാവാതെ നിരവധി കുടുംബങ്ങളാണ് ആശങ്കയിൽ കഴിയുന്നത്. തമിഴ് സൂപ്പർതാരം വിജയും ഇപ്പോൾ ഇതേ അവസ്ഥയിലാണ്. താരത്തിന്റെ മകൻ ജെയ്സൺ സഞ്ജയ് കാന‍ഡയിൽ കുടുങ്ങിയിരിക്കുകയാണ്. ഭാര്യക്കും മകള്‍ക്കുമൊപ്പം വിജയ് ചെന്നൈയിലെ വസതിയിലാണ്.

ഉന്നതവിദ്യാഭ്യാസത്തിനായാണ് ജെയ്സൺ സഞ്ജയ് കാനഡയിലേക്ക് പോയത്. കാനഡയിൽ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് വിജയെ അലട്ടുന്നത്. അച്ഛന്‍റെയും മുത്തച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്‍റെയും പാത പിന്‍തുടര്‍ന്നുകൊണ്ട് കാനഡ‍യിൽ ഫിലിം സ്റ്റഡീസാണ് സഞ്ജയ് പഠിക്കുന്നത്.

അടുത്തിടെ ചില ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചും സംവിധാനം ചെയ്തും സഞ്ജയ് വാർത്തകളിൽ നിറഞ്ഞിരുന്നു. ധ്രുവ് വിക്രമിനെയും ജെയ്‌സണ്‍ സഞ്ജയെയും നായകന്മാരാക്കി സംവിധായകന്‍ ശങ്കര്‍ ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വാർത്തകൾ പുറത്തുവന്നില്ല.

TAGS :

Next Story