Quantcast

കൊവിഡ് 19; താരങ്ങളെച്ചൊല്ലി തര്‍ക്കം, രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ സംഭവത്തില്‍ ദിനേശ് ബാബു യുവരാജിനെ ഉന്തുകയായിരുന്നു

MediaOne Logo

  • Published:

    24 April 2020 2:48 PM GMT

കൊവിഡ് 19; താരങ്ങളെച്ചൊല്ലി തര്‍ക്കം, രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു
X

തമിഴ്നാട്ടില്‍ ഒരുപാട് ആരാധകരുള്ള രണ്ട് നടന്മാരാണ് വിജയും രജനീകാന്തും. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇരുവരും നല്‍കിയ സംഭാവനകളുടെ കണക്കുകളില്‍ തുടങ്ങിയ ഒരു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചെന്നൈയിലെ മാരക്കാനത്താണ് സംഭവം നടന്നത്. രജനികാന്ത് ആരാധകനായ എ ദിനേശ് ബാബുവാണ് വിജയ് ആരാധകനായ യുവരാജിനെയാണ് കൊലപ്പെടുത്തിയത്. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ദിനേശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിനേശ് ബാബുവും യുവരാജും അയല്‍ വീട്ടില്‍ താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. വിജയ് ആണോ രജനികാന്താണോ കൂടുതല്‍ ദുരിതാശ്വാസത്തിനായി സഹായം ചെയ്തിട്ടുള്ളത് എന്ന തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ ഞെട്ടലിലാണ് പരിസരവാസികളും ഇരുവരുടെയും കുടുംബവും.

മരിച്ച യുവരാജ്
രജനികാന്ത് ആരാധകനായ എ. ദിനേശ് ബാബു
TAGS :

Next Story