Quantcast

‘അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ വിളിയെത്തി’ മോഹന്‍ലാല്‍ വിളിച്ചതിലെ സന്തോഷം പങ്ക് വെച്ച് ഹരീഷ് പേരടി

ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹരീഷ് പേരടി കുറിക്കുന്നു.

MediaOne Logo

Web Desk

  • Published:

    25 April 2020 3:10 PM GMT

‘അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ വിളിയെത്തി’ മോഹന്‍ലാല്‍ വിളിച്ചതിലെ സന്തോഷം പങ്ക് വെച്ച് ഹരീഷ് പേരടി
X

കോവിഡ്‍ പ്രതിസന്ധിയില്‍ രാജ്യമെങ്ങും ലോക്ഡൌണ്‍ ആയിരിക്കുമ്പോള്‍ തന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം വിളിച്ച് സുഖവിവരം അന്വേഷിക്കുന്ന തിരക്കിലാണ് മോഹന്‍ലാല്‍. ആദ്യം നഴ്‌സുമാരെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയുമാണ് മോഹന്‍ലാല്‍ വിളിച്ചിരുന്നത്. ഇവരുമായി വീഡിയോ ചാറ്റും താരം ചെയ്തിരുന്നു. പിന്നാലെ തന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം മറക്കാതെ വിളിച്ച് വിവരങ്ങള്‍ തിരക്കാനും മോഹന്‍ലാല്‍ മറന്നില്ല. മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ മോഹന്‍ലാല്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചതിനെ കുറിച്ച് നവമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ വിളിയെത്തിയതിന്‍റെ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടിയും. ‘അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി’ എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകള്‍. ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഹരീഷ് പേരടി കുറിക്കുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി...റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ ...പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു...അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് ...എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താൻ പററിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.....

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി...റെഡ്ചില്ലിസ്,ലോഹം,പുലിമുരുകൻ,കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയ...

Posted by Hareesh Peradi on Saturday, April 25, 2020
TAGS :

Next Story