Quantcast

‘ബി എ റിയല്‍മാന്‍’ ചാലഞ്ച് താരങ്ങള്‍ക്കിടയില്‍ വൈറലാകുന്നു; ദുല്‍ഖറിന് ചാലഞ്ചുമായ് വിജയ് ദേവരക്കൊണ്ടയും

താരങ്ങള്‍ വീട്ടുജോലികളില്‍ സഹായിക്കുന്നതിന്‍റെ മൂന്ന് മിനുട്ടുള്ള വീഡിയോ ചാലഞ്ചിന്‍റെ ഭാഗമായ് പോസ്റ്റ് ചെയ്യണം. ട്വിറ്ററിലൂടെ സന്ദീപ് റെഡ്ഡിയാണ് ചാലഞ്ചിന് തുടക്കമിട്ടത്

MediaOne Logo

Web Desk

  • Published:

    25 April 2020 10:26 AM GMT

‘ബി എ റിയല്‍മാന്‍’ ചാലഞ്ച് താരങ്ങള്‍ക്കിടയില്‍ വൈറലാകുന്നു; ദുല്‍ഖറിന് ചാലഞ്ചുമായ് വിജയ് ദേവരക്കൊണ്ടയും
X

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ ‘ബി എ റിയല്‍ മാന്‍’ ചലഞ്ച് സിനിമാ താരങ്ങൾക്കിടയിൽ വൈറലാകുന്നു. വീട്ടു ജോലികളിൽ സ്ത്രീകളെ സഹായിക്കുക എന്ന ആശയമാണ് ചാലഞ്ച് മുന്നോട്ട് വെക്കുന്നത്. താരങ്ങള്‍ വീട്ടുജോലികളില്‍ സഹായിക്കുന്നതിന്‍റെ മൂന്ന് മിനുട്ടുള്ള വീഡിയോ ചാലഞ്ചിന്‍റെ ഭാഗമായ് പോസ്റ്റ് ചെയ്യണം. ട്വിറ്ററിലൂടെ സന്ദീപ് റെഡ്ഡിയാണ് ചാലഞ്ചിന് തുടക്കമിട്ടത്. രാം ചരൺ, ചിരഞ്ജീവി, എസ്.എസ് രാജമൗലി, വെങ്കിടേഷ് എന്നിവര്‍ ഇതിനോടകം തന്നെ ചലഞ്ച് സ്വീകരിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ബാൻഡ്‌വാഗനിൽ ചേരുന്ന ഏറ്റവും പുതിയ സെലിബ്രിറ്റിയാണ് വിജയ് ദേവേരക്കൊണ്ട. ലോക്ക് ഡൗണ്‍ ദിനങ്ങളിലെ തൻ്റെ ആക്ടിവിറ്റികളിൽ ചിലത് ഇതൊക്കെയാണ് എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സഹോദരൻ ആനന്ദ് ദേവേരക്കൊണ്ടയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചാലഞ്ചിന്‍റെ ഭാഗമായ് കുഞ്ഞിക്കയെയും വെല്ലുവിളി ഏറ്റെടുക്കാന്‍ ക്ഷണിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാനെ ടാഗ് ചെയ്ത് കൊണ്ട് വിജയ് ദേവരക്കൊണ്ട പറഞ്ഞു.

കിടക്ക വിരിച്ചിടുന്നതും വീട്ടിലെ ഫ്രിഡ്ജിൽ വെള്ളം നിറച്ചുവെക്കുന്നതുമടക്കമുള്ള ജോലികൾ ചെയ്യുന്ന താരത്തെയാണ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് പങ്കുവെച്ചവീഡിയോയിൽ കാണുന്നത്. വീട്ടിലെ എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് വീഡിയോ പക‍ത്തിയിട്ടുള്ളത്.

TAGS :

Next Story