‘പിന്നീട് തോറ്റ ടീമിന്‍റെ ക്യാപ്റ്റന്‍ എന്നാണ് ഞാന്‍ അറിയപ്പെട്ടത്’; ഓര്‍മകള്‍ പങ്ക് വെച്ച് ഉണ്ണി മുകുന്ദന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ വിശേഷം ആണ് താരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2020-04-27 15:23:14.0

Published:

27 April 2020 3:23 PM GMT

‘പിന്നീട് തോറ്റ ടീമിന്‍റെ ക്യാപ്റ്റന്‍ എന്നാണ് ഞാന്‍ അറിയപ്പെട്ടത്’; ഓര്‍മകള്‍ പങ്ക് വെച്ച് ഉണ്ണി മുകുന്ദന്‍
X

ലോക്ഡൌണ്‍ സമയത്ത് ആരാധകരുമായ് പഴയ രസകരമായ അനുഭവങ്ങളും പലതരം പുതിയ പരീക്ഷണങ്ങളുമെല്ലാം പങ്ക് വെക്കലാണ് സിനിമാ താരങ്ങളുടെയല്ലാം പ്രധാന വിനോദം. പഴയ സംഭവങ്ങളുടെ രസകരമായ പല ഓര്‍മകളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ പൊടി തട്ടിയെടുത്ത് നവ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള ഒരു ഓര്‍മ പുതുക്കലാണ് ഉണ്ണിമുകുന്ദനും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ വിശേഷം ആണ് താരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചിരിക്കുന്നത്.

പത്ത് വർഷങ്ങള്‍ക്ക് മുമ്പ് ഒരു ക്രിക്കറ്റ് മാച്ചിന്‍റെ ഫൈനലില്‍ മത്സരിച്ച് തോറ്റതോട് കൂടി ‘തോറ്റ ടീമിന്റെ ക്യാപ്റ്റൻ’ എന്നാണ് പിന്നീട് അറിയപ്പെടേണ്ടി വന്നതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെച്ചു. മത്സരത്തില്‍ പങ്കെടുത്തതിന്‍റെ സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്ന ചിത്രവും പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

After having successfully lost the finals of one of my best cricket matches, thanks to my team, I was later know in the...

Posted by Unni Mukundan on Sunday, April 26, 2020

'ഞാന്‍ കളിച്ച മത്സരങ്ങളില്‍ വെച്ച് ഏറ്റവും മികച്ചൊരു ക്രിക്കറ്റ് മാച്ചിന്‍റെ ഫൈനലില്‍ വിജയകരമായി തോറ്റതിന് ശേഷം’ എന്ന അടിക്കുറിപ്പിലാണ് ഉണ്ണി മകുന്ദന്‍ ചിത്രം പങ്ക് വെച്ചത്. ‘എന്റെ ടീമിന് നന്ദി, അതിന് ശേഷം ഞാൻ അവരുടെ ഇടയിൽ തോറ്റ ടീമിന്റെ ക്യാപ്റ്റൻ എന്നാണറിയപ്പെട്ടത്...അത് സ്പീക്കറിലൂടെ വിളിച്ചു പറയുകയും ചെയ്തിരുന്നു. അങ്ങനെ എല്ലാവരും അത് കേട്ടു.' നര്‍മം കലര്‍ന്ന ഫേസ്ബുക്ക് കുറിപ്പില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

TAGS :

Next Story