Quantcast

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

MediaOne Logo

  • Published:

    1 Jun 2020 6:04 AM GMT

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു
X

പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു.

ബോളിവുഡില്‍ പെപ്പി ഗാനങ്ങളുടെ സംവിധായകനായിരുന്നു വാജിദ്. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകള്‍ക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. വാണ്ടഡ്, എക്താ ടൈഗര്‍, ദബാങ് തുടങ്ങിയ വാജിദ് ഖാന്‍ സംഗീതമൊരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ്.

1998ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രമായ പ്യാര്‍ കിയ തോ ഡര്‍ണ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ്-സാജിദ് കൂട്ടുകെട്ട് ബോളിവുഡ് സംഗീതസംവിധാന രംഗത്തേക്കെത്തുന്നത്. ഐപിഎല്‍ നാലാം സീസണിലെ ‘ധൂം ധൂം ധൂം ദമാക്ക’ എന്ന തീം സോങ് ഒരുക്കിയതും വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.

വാജിദിന്‍റെ മരണത്തില്‍ ബോളിവുഡ‍് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര,വരുണ്‍ ധവാന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

TAGS :

Next Story