Quantcast

നടനായതിന്‍റെ പത്താം വാര്‍ഷികദിനം: പ്രൊഡ്യൂസറാകുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി

ചിത്രത്തിന്‍റെ അനൌണ്‍മെന്‍റ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

MediaOne Logo

  • Published:

    17 July 2020 7:44 AM GMT

നടനായതിന്‍റെ  പത്താം വാര്‍ഷികദിനം: പ്രൊഡ്യൂസറാകുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ച് നിവിന്‍ പോളി
X

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന് പത്തുവര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്, നിവിന്‍ പോളിയെന്ന നടന്‍റെ അഭിനയ ജീവിതത്തിനും. സിനിമയിലെത്തിയ പത്താം വാര്‍ഷിക ദിനത്തില്‍ പ്രൊഡ്യൂസറാകുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിവിന്‍ പോളി. ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്‍റെ അനൌണ്‍മെന്‍റ് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കഥാപാത്രങ്ങളുടെ അപ്പിയറന്‍സ് ഒന്നും ഇല്ലാതെയാണ് പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

Gangster of Mundanmala!!! My third home production... Written by Aneesh Rajasekharan and Directed by debutant Ronnie...

Posted by Nivin Pauly on Thursday, July 16, 2020

ആക്ഷന്‍ ഹീറോ ബിജു, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകൾക്ക് ശേഷം നിവിന്‍ പോളി നിര്‍മ്മാതാവാകുന്ന സിനിമയാണ് ഗ്യാങ്സ്റ്റർ ഓഫ് മുണ്ടൻമല. നവാഗതനായ റോണി മാനുവൽ ജോസഫ് ആണ് സംവിധാനം. അനീഷ് രാജശേഖരന്‍റെതാണ് തിരക്കഥ. നിവിന്‍റെ ഉടമസ്ഥതയിലുള്ള പോളി ജൂനിയർ പ്രൊഡക്ഷൻസ് ആണ് നിര്‍മാണകമ്പനി.

TAGS :

Next Story