Quantcast

'എന്നോട് ക്ഷമിക്കൂ': കിമ്മിനോട് കാന്യെ വെസ്റ്റ്

കാന്യെ ബൈപോളാർ മാനസികാസ്ഥയിലൂടെ കടന്നുപോകുന്ന ആളാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്നും കിം

MediaOne Logo

  • Published:

    26 July 2020 11:01 AM GMT

എന്നോട് ക്ഷമിക്കൂ: കിമ്മിനോട് കാന്യെ വെസ്റ്റ്
X

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരസ്യമാക്കിയതിന് ഭാര്യ കിം കർദാഷ്യനോട് മാപ്പ് ചോദിച്ച് ഭർത്താവും ​ഗായകനുമായ കാന്യെ വെസ്റ്റ്- തികച്ചും വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാൻ മാപ്പ് ചോദിക്കുന്നു. അവൾ എന്നെ സംരക്ഷിച്ചത് പോലെ ഞാൻ ഒരിക്കലും അവളെ സംരക്ഷിച്ചില്ല. നിന്നെ ഞാൻ വേദനിപ്പിച്ചുവെന്നറിയാം. എന്നോട് ക്ഷമിക്കണം. എല്ലായ്പ്പോഴും എനിക്കൊപ്പം നിൽക്കുന്നതിന് നന്ദി എന്നാണ് കാന്യെ ട്വീറ്റ് ചെയ്തത്.

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കും കാന്യെ മത്സരിക്കുന്നുണ്ട്. അമ്മ ​തന്നെ ​ഗർഭം ധരിച്ചപ്പോൾ അച്ഛൻ കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞതും അമ്മ നിർബന്ധം പിടിച്ച് ആ കുഞ്ഞിന് ജന്മം നൽകിയതുമെല്ലാം കാന്യെ ഇലക്ഷൻ പ്രചാരണത്തിനിടെ പറയുകയുണ്ടായി. അന്ന് അമ്മ അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ കാന്യെ ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വികാരാധീനനായി. തന്റെ ഭാര്യ കിമ്മും ആദ്യം കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞതും പിന്നീട് കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചതും കാന്യെ വെളിപ്പെടുത്തി. പിന്നാലെയാണ് കിമ്മിനെയും അവരുടെ അമ്മയെയും കുറ്റപ്പെടുത്തി കാന്യെ ട്വീറ്റ് ചെയ്തത്. വൈകാതെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തൊട്ടുപിന്നാലെ കാന്യെ ബൈപോളാർ മാനസികാസ്ഥയിലൂടെ കടന്നുപോകുന്ന ആളാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്നും കിം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ വ്യക്തമാക്കി. കാന്യെ അതീവബുദ്ധിമാനും അത്ര തന്നെ സങ്കീർണതയുമുള്ള ഒരു വ്യക്തിയാണ്. ​ഗായകൻ, കറുത്ത വർ​ഗക്കാരൻ, അമ്മയെ നഷ്ടപ്പെട്ട ഒരാൾ എന്ന നിലയിൽ അദ്ദേഹം ഒരുപാട് സമ്മർദം ജീവിതത്തിൽ അനുഭവിക്കുന്നുണ്ട്. കാന്യെയെ അറിയുന്ന എല്ലാവർക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങൾ പ്രശ്നമായി കാണേണ്ടെന്നും കിം ഇൻസ്റ്റ​ഗ്രാമിൽ വ്യക്തമാക്കി. പിന്നാലെയാണ് കിമ്മിനോട് ക്ഷമ ചോദിച്ച് കാന്യെ ട്വീറ്റ് ചെയ്തത്.

TAGS :

Next Story