Quantcast

എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ്: ഹോം ക്വാറന്‍റൈനിലെന്ന് സംവിധായകന്‍റെ ട്വീറ്റ്

ആന്‍റിബോഡീസ് ഡെവലപ് ചെയ്യുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നും അങ്ങനെയെങ്കിൽ പ്ലാസ്മ സംഭാവന ചെയ്യുമെന്നും രാജമൌലി

MediaOne Logo

  • Published:

    30 July 2020 9:06 AM GMT

എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ്: ഹോം ക്വാറന്‍റൈനിലെന്ന് സംവിധായകന്‍റെ  ട്വീറ്റ്
X

ബാഹുബലി സിനിമയുടെ സംവിധായകൻ എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ രാജമൌലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളായതിനാൽ ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ച് വീട്ടിൽ നിരീക്ഷണത്തിൽ ആണെന്നും സംവിധായകന്‍ അറിയിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് തനിക്കും കുടുംബത്തിനും പനി ഉണ്ടായിരുന്നുവെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായിരിക്കുന്നതെന്നും ആന്‍റിബോഡീസ് ഡെവലപ് ചെയ്യുന്നതിനു വേണ്ടി കാത്തിരിക്കുകയാണെന്നും അങ്ങനെയെങ്കിൽ പ്ലാസ്മ സംഭാവന ചെയ്യുമെന്നും രാജമൌലി ട്വിറ്ററിലൂടെ പറഞ്ഞു.

''കുറച്ചു ദിവസം മുൻപ് തനിക്കും കുടുംബാംഗങ്ങള്‍ക്കും ചെറിയ പനി വന്നു. പിന്നീട് അത് തനിയെ ഭേദമായി. എങ്കിലും ഞങ്ങള്‍ പരിശോധനയ്ക്ക് വിധേയരായി. ഫലം കോവി‍‍ഡ് പോസിറ്റീവാണ്. ഡോക്ടർമാർ നിർദേശിച്ച പ്രകാരം ഞങ്ങൾ ഹോം ക്വാറന്‍റൈനിലാണ്. രോഗലക്ഷണങ്ങളും മറ്റ് അസ്വസ്ഥതകളുമില്ല. പക്ഷേ എല്ലാ മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കുന്നു. ഞങ്ങളുടെ പ്ലാസ്മ ദാനം ചെയ്യുന്നതിനായി ആന്‍റിബോഡികൾ വികസിപ്പിക്കാൻ കാത്തിരിക്കുന്നു.'' -രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമയില്‍ കോവിഡ് പോസിറ്റീവ് ആയവരില്‍ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, വിശാല്‍, നടി ഐശ്വര്യ അര്‍ജ്ജുന്‍ തുടങ്ങിയവരൊക്കെ ഉള്‍പ്പെടുന്നു. ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ പുതിയ പരിശോധനയില്‍ നെഗറ്റീവ് അയപ്പോള്‍ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആശുപത്രിയില്‍ തന്നെ തുടരുകയാണ്.

TAGS :

Next Story