Quantcast

കരിന്തണ്ടന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ട ഓഫീസ് ആരംഭിച്ചു; സന്തോഷം പങ്കുവെച്ച് സംവിധായിക ലീല സന്തോഷ്

സംവിധായിക ലീല സന്തോഷ് അടക്കമുള്ളവരാണ് ഓഫീസ് നിര്‍മിച്ച് പൂര്‍ത്തീകരിച്ചത്

MediaOne Logo

  • Published:

    2 Aug 2020 3:46 PM GMT

കരിന്തണ്ടന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ക്ക് വേണ്ട ഓഫീസ് ആരംഭിച്ചു; സന്തോഷം പങ്കുവെച്ച് സംവിധായിക ലീല സന്തോഷ്
X

പ്രതിസന്ധികളെ മറികടന്ന് വിനായകനെ നായകനാക്കിയുള്ള കരിന്തണ്ടന്‍ സിനിമയുടെ ജോലികള്‍ അണിയറയില്‍ പുരോഗമിക്കവേ ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ആവശ്യങ്ങള്‍ക്കായുള്ള ഓഫീസ് ആരംഭിച്ചു. വയനാട്ടിലാണ് സിനിമയുടെ ഓഫീസ് പണി പൂര്‍ത്തിയായത്. സംവിധായിക ലീല സന്തോഷ് അടക്കമുള്ളവരാണ് ഓഫീസ് നിര്‍മിച്ച് പൂര്‍ത്തീകരിച്ചത്. സിനിമയുടെ ഡോക്യുമെന്‍റേഷന് വേണ്ട ധന സഹായ ആവശ്യം ലീല സന്തോഷ് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടിരുന്നു. ഇതിന് വലിയ രീതിയില്‍ പിന്തുണ ലഭിച്ചതിന്‍റെ സന്തോഷത്തിന് പുറമേയാണ് സംവിധായിക ലീല സന്തോഷ് ഇന്ന് പുതിയ വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

1700-1750 കാലഘട്ടത്തില്‍ വയനാട്ടിലെ പണിയ ഗ്രോതവിഭാഗത്തിലാണ് കരിന്തണ്ടന്‍ മൂപ്പന്‍ ജീവിച്ചിരുന്നത്. കോഴിക്കോട്ടു നിന്നും ചുരം വഴി വയനാടിലേക്കും അതുവഴി മൈസൂരിലേക്കും കടക്കുന്നതിന് ഒരു പാത നിർമ്മിക്കുന്നതിന് ബ്രിട്ടീഷുകാർ ശ്രമിക്കുന്ന കാലം വയനാടന്‍ കാടും ഭുപ്രകൃതിയും അറിയുന്ന കരിന്തണ്ടന്‍ ബ്രിട്ടീഷ് എഞ്ചിനീയർമാരെ സഹായിച്ചു പുതിയ വഴി കണ്ടെത്തി. ഒരു പ്രബല സാമ്രാജ്യത്തിന്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മറക്കാന്‍ കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് വയനാടന്‍ ഐതിഹ്യം.

പൂര്‍ണമായും ഗോത്ര സ്വത്വം ഉള്‍കൊണ്ട് ഗോത്ര ഭാഷയും ഇംഗ്ലീഷും മലയാളവും സമന്വയിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ചിത്രം അന്താരാഷ്ട്ര മാനങ്ങളുള്ളതായിരിക്കുമെന്ന് സംവിധായിക ലീല സന്തോഷ് പറഞ്ഞു. പണിയ വിഭാഗത്തില്‍ നിന്നുമുള്ള ലീല തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയില്‍ മലയാളത്തിലെ പ്രധാന താരങ്ങളും വയനാട്ടില്‍ നിന്നുള്ള പ്രാദേശിക താരങ്ങളും അഭിനയിക്കുമെന്ന് ലീല പറഞ്ഞു.

സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം ആദ്യം നിര്‍മ്മിക്കാമെന്നേറ്റിരുന്നത്. ബിഗ് ബജറ്റ് ചിത്രം എന്ന കാരണവും വിനായകനുമായുള്ള വിവാദവും നിര്‍മാതാക്കള്‍ മാറാന്‍ കാരണമായതായി സംവിധായിക ലീല സന്തോഷ് വ്യക്തമാക്കിയിരുന്നു. വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്‍ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പയ്ക്കിഞ്ചന ചിരി എന്ന പേരില്‍ ഒരു ചെറുചിത്രവും ലീല സംവിധാനം ചെയ്തിട്ടുണ്ട്.

ये भी पà¥�ें- 'കരിന്തണ്ടന്‍' പുറത്തിറക്കാന്‍ ലീല സന്തോഷിനെ സഹായിക്കാമോ?

TAGS :

Next Story