Quantcast

സ്വന്തം ഏദൻതോട്ടത്തിൽ അനു സിത്താര, എയർ ​ഗൺ പരിചയപ്പെടുത്തിയപ്പോൾ പണിപാളി

എയർഗൺ ഉപയോ​ഗിച്ച് ഷൂട്ട് ചെയ്തിട്ടേ അനു സിത്താര പിന്മാറിയുള്ളൂ.

MediaOne Logo

  • Published:

    3 Aug 2020 7:03 AM GMT

സ്വന്തം ഏദൻതോട്ടത്തിൽ അനു സിത്താര, എയർ ​ഗൺ പരിചയപ്പെടുത്തിയപ്പോൾ പണിപാളി
X

നിറയെ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറി തോട്ടവും കുളവുമൊക്കെ ചേർന്നതാണ് നടി അനു സിത്താരയുടെ ഏദൻതോട്ടം. ഓരോ ചെടിയും വിശദമായി അനു സിത്താര വീഡിയോയിലൂടെ പരിചയപ്പെടുത്തി.

ഓറഞ്ച്, അമ്പഴങ്ങ, പേരയ്ക്ക, റമ്പൂട്ടാൻ, ചെറുനാരങ്ങ, ബ്രസീലിയൻ സപ്പോട്ട, പുളി പേരക്ക, ചാമ്പയ്ക്ക, തണ്ണിമത്തൻ.. ഇങ്ങനെ നീളുന്നു അനു സിത്താരയുടെ ഏദൻതോട്ടത്തിലെ പഴങ്ങളുടെ പട്ടിക. തുമ്പ, രാമതുളസി, ചീര, എള്ള്, മഞ്ഞൾ.. ചിലത് തനിയെ ഉണ്ടായതാണെങ്കിൽ ചിലത് നട്ടുപിടിപ്പിച്ചതാണ്.

ഇത് കൂടാതെ തന്റെ വീട്ടിലുള്ള മറ്റൊരു കാര്യം കൂടി അനു സിത്താര പരിചയപ്പെടുത്തി. ഭർത്താവ് വിഷ്ണു വാങ്ങിയ എയർഗൺ. എന്നാൽ എയർഗൺ ലോഡ് ചെയ്യാൻ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അവസാനം വിഷ്ണു തന്നെ രക്ഷക്കെത്തി. വിഷ്ണു ലോ‍‍‍ഡ് ചെയ്ത് നൽകിയ എയർഗൺ ഉപയോ​ഗിച്ച് ഷൂട്ട് ചെയ്തിട്ടേ അനു സിത്താര പിന്മാറിയുള്ളൂ. വിഷ്ണു തന്നെയാണ് വിഡിയോ ഫോണിൽ ചിത്രീകരിച്ചത്.

TAGS :

Next Story