Quantcast

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രവും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

ദുൽഖർ സൽമാൻ നിർമിക്കുന്ന 'മണിയറയിലെ അശോകൻ' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

MediaOne Logo

  • Published:

    15 Aug 2020 1:30 PM GMT

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രവും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
X

സൂഫിയും സുജാദയും എന്ന ചിത്രത്തിന് ശേഷം മറ്റൊരു മലയാളചിത്രം കൂടി ഒടിടി പ്ലാറ്റ്ഫോമിലേക്ക്. ദുൽഖർ സൽമാൻ നിർമിക്കുന്ന 'മണിയറയിലെ അശോകൻ' ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ആഗസ്റ്റ് 31ന് ) ഓൺലൈൻ റിലീസ്. ചിത്രത്തിലെ പെയ്യും നിലാവ് എന്ന് തുടങ്ങുന്ന ഗാനം ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍റെ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ സംഗീതം നൽകി കെ.എസ് ഹരിശങ്കരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രം നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവും ആദ്യരാത്രിയുമൊക്കെയാണ് പറയുന്നത്. ജേക്കബ് ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍ വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് തുടങ്ങി വലിയ താരനിര ചിത്രത്തിന്‍റെ ഭാഗമായുണ്ട്. അനുപമ പരമേശ്വരനാണ് നായിക. ശ്യാമ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അനുപമ അവതരിപ്പിക്കുന്നത്.

മഗേഷ് ബോജിയുടെ കഥയെ ആസ്പദമാക്കി വിനീത് കൃഷ്ണന്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സജാദ് കാക്കുവാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാ സംവിധാനം ജയന്‍. വസത്രാലങ്കാരം-സമീറ സനീഷ്. പി.ആര്‍.ഒ-ആതിര ദില്‍ജിത്ത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഈ മാസം റിലീസ് ചെയ്യുന്ന സിനിമകളെ സംബന്ധിച്ച്‌ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ ചാര്‍ട്ട്
TAGS :

Next Story