Quantcast

സുരാജ് വെഞ്ഞാറമൂടും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍; 'റോയ്' ചിത്രീകരണം ആരംഭിച്ചു

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുക

MediaOne Logo

  • Published:

    6 Sep 2020 6:23 AM GMT

സുരാജ്  വെഞ്ഞാറമൂടും ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷങ്ങളില്‍; റോയ് ചിത്രീകരണം ആരംഭിച്ചു
X

സുരാജ് വെഞ്ഞാറമൂടും ഷൈന്‍ടോം ചാക്കോയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'റോയ്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കുക. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങളൊരുക്കിയ സുനില്‍ ഇബ്രാഹിമാണ് ചിത്രത്തിന്‍റെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

ജിൻസ് ഭാസ്ക്കർ, വി കെ ശ്രീരാമൻ, ഇർഷാദ്, വിജീഷ് വിജയൻ, ബോബൻ സാമുവൽ, ജിബിൻ ജി. നായർ, ദിൽജിത്ത്, രാജഗോപാലൻ, യാഹിയ ഖാദർ, ഫ്രാങ്കോ ഡേവിസ് മഞ്ഞില, സിജ റോസ്, ശ്രിത ശിവദാസ്, അഞ്ജു ജോസഫ്, ജെനി പള്ളത്ത്, രേഷ്മ ഷേണായി എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രൈം മോഷന്‍ പിക്ച്ചേഴ്സ് എന്നിവരുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയേഷ് മോഹനനാണ് ഛാഹാഗ്രഹണം. വിനായക് ശശികുമാര്‍ എഴുതുന്ന വരികള്‍ക്ക് മുന്ന പി ആര്‍ സംഗീതമൊരുക്കുന്നു.

TAGS :

Next Story