Quantcast

ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം; യൂദാസിന്‍റെ ചിത്രം പങ്കുവച്ച് എന്‍.എസ് മാധവന്‍

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ നേരത്തെ കൂറുമാറിയിരുന്നു

MediaOne Logo

  • Published:

    19 Sep 2020 7:49 AM GMT

ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം; യൂദാസിന്‍റെ ചിത്രം പങ്കുവച്ച് എന്‍.എസ് മാധവന്‍
X

നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര താരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറിയത് ഏറെ വിമര്‍ശങ്ങള്‍ക്ക് കാരണമായിരുന്നു. രേവതി, റിമാ കല്ലിങ്കല്‍, ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എഴുത്തുകാരന്‍ എന്‍.എസ് മാധവനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. യൂദാസിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മാധവന്‍റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

ये भी पà¥�ें- സിദ്ദീഖും ഭാമയും കൂറുമാറി: നാണക്കേടെന്ന് നടിമാർ

ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രമെന്നായിരുന്നു യൂദാസിന്‍റെ ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് മാധവന്‍ ട്വീറ്റ് ചെയ്തത്. യേശുവിന്‍റെ ശിഷ്യന്‍മാരിലൊരാളായ യൂദാസ് മുപ്പത് വെള്ളിക്കാശിനാണ് ഗുരുവിനെ ഒറ്റിക്കൊടുത്തത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മാധവന്‍ യൂദാസിന്‍റെ ഫോട്ടോ പങ്കുവച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ നേരത്തെ കൂറുമാറിയിരുന്നു. ഇതിനിടെയാണ് സിദ്ധിഖും ഭാമയും കൂറുമാറിയത്. സിദ്ധിഖിന്‍റെ കാര്യത്തില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഭാമ കൂറുമാറിയത് സങ്കടകരമായി എന്നുമായിരുന്നു നടി രേവതിയുടെ പ്രതികരണം.

കൊച്ചിയിൽ യുവ നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ സിനിമ മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്.

TAGS :

Next Story