Quantcast

കീറ്റോ ഡയറ്റിന് പിന്നാലെ വൃക്ക തകരാറിലായി നടി അന്തരിച്ചു

നടി കീറ്റോ ഡയറ്റിലായിരുന്നുവെന്നും അങ്ങനെയാണ് വൃക്കക്ക്​ തകരാർ സംഭവിച്ചതെന്നും ബന്ധുക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

MediaOne Logo

  • Published:

    4 Oct 2020 10:20 AM GMT

കീറ്റോ ഡയറ്റിന് പിന്നാലെ വൃക്ക തകരാറിലായി നടി അന്തരിച്ചു
X

വൃക്ക തകരാറിനെ തുടർന്ന് നടി മിഷ്തി മുഖർജി അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 27 വയസ്സായിരുന്നു. നടി കീറ്റോ ഡയറ്റിലായിരുന്നുവെന്നും അങ്ങനെയാണ് വൃക്കക്ക്​ തകരാർ സംഭവിച്ചതെന്നും ബന്ധുക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു.

2012ൽ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. നിരവധി ബോളിവുഡ്, ബംഗാളി, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റി​ന്‍റെ അളവ് കുറയ്ക്കുക എന്നതാണ് കീറ്റോ ഡയറ്റിലെ രീതി. പ്രധാനമായും കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റിലുണ്ടാവുക. ശരീരത്തിന് കാര്‍ബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോള്‍ ശരീരം കൊഴുപ്പ് ഉപയോഗപ്പെടുത്തുന്നുവെന്നും അങ്ങനെ ശരീര ഭാരം കുറയുമെന്നുമാണ് അവകാശവാദം.

കീറ്റോ ഡയറ്റിന് പ്രത്യാഘാതങ്ങളുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ ഡയറ്റ് പ്രകാരം വൃക്കകള്‍ക്ക് കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരുന്നുണ്ട്. ഹൃദ്രോഗം, വൃക്കകള്‍ക്ക് തകരാറ് എന്നിവ സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നാണ് പഠനം.

TAGS :

Next Story