Quantcast

അതിജീവനത്തിന്റെ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഫഹദും മഹേഷ് നാരായണനും; സീ യു സൂണിന്റെ വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി

ആമസോണിൽ റിലീസ് ചെയ്യുകയും വന്‍ വിജയമാകുകയും മലയാള സിനിമക്ക് തലയുയർത്തി

MediaOne Logo

  • Published:

    5 Oct 2020 9:51 AM GMT

അതിജീവനത്തിന്റെ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഫഹദും മഹേഷ് നാരായണനും; സീ യു സൂണിന്റെ വരുമാനത്തിൽ നിന്ന് 10 ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി
X

അതിജീവനത്തിന്റെ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഫഹദും മഹേഷ് നാരായണനും; സീ യു സൂണിന്റെ വരുമാനത്തിൽ നിന്ന് 10 രൂപ ഫെഫ്കയ്ക്ക്‌ കൈമാറി

അതിജീവനത്തിന്റെ കാലത്ത് സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണനും നടന്‍ ഫഹദ് ഫാസിലും. ലോക്ഡൌണ്‍ കാലത്ത് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സീ യൂ സൂണ്‍ എന്ന ചിത്രത്തിന് ലഭിച്ച വരുമാനത്തില്‍ നിന്നും 10 ലക്ഷം രൂപ ഫെഫ്കകയ്ക്ക് കൈമാറിയിരിക്കുകയാണ്.

ഫെഫ്കയുടെ കുറിപ്പ്

പ്രിയമുള്ളവരേ,

ഈ കോവിഡ് കാലത്ത് പരിമിതമായ സൗകര്യങ്ങളെയും ആളുകളെയും പ്രയോജനപ്പെടുത്തി ഫഹദ് ഫാസിലും മഹേഷ് നാരായണനും ചേർന്നൊരുക്കിയ C U SOON എന്ന ചിത്രം ആമസോണിൽ റിലീസ് ചെയ്യുകയും വന്‍ വിജയമാകുകയും മലയാള സിനിമക്ക് തലയുയർത്തി നിൽക്കാവുന്ന രീതിയിൽ അഭിമാനമായതുമാണ്.

"സീ യു സൂൺ" എന്ന സിനിമയിൽ നിന്ന് ലഭിച്ച വരുമാനത്തിൽ നിന്ന് പത്ത്‌ ലക്ഷം രൂപ ഫെഫ്കയ്ക്ക്‌ കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ്‌ നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്‌, സഹജീവികളായ ചലച്ചിത്ര പ്രവർത്തകരോട്‌ കാട്ടിയ സ്നേഹത്തിനും ഐക്യദാർഡ്യത്തിനും, നന്ദി, സ്നേഹം, സാഹോദര്യം.

TAGS :

Next Story