Quantcast

തകര്‍ത്തുവാരി അക്ഷയ് കുമാര്‍; ലക്ഷ്മി ബോംബ് ട്രയിലര്‍ കാണാം

മികച്ച പ്രതികരണമാണ് ട്രയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്

MediaOne Logo

  • Published:

    9 Oct 2020 11:28 AM GMT

തകര്‍ത്തുവാരി അക്ഷയ് കുമാര്‍; ലക്ഷ്മി ബോംബ് ട്രയിലര്‍ കാണാം
X

അക്ഷയ് കുമാര്‍ നായകനാകുന്ന ഹിന്ദി ചിത്രം ലക്ഷ്മി ബോംബിന്റെ ട്രയിലര്‍ പുറത്തിറങ്ങി. അടിമുടി അക്ഷയ് മയമാണ് ട്രയിലര്‍. മികച്ച പ്രതികരണമാണ് ട്രയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

തമിഴില്‍ ഹിറ്റായ കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് കാഞ്ചന എന്ന ചിത്രം സംവിധാനം ചെയ്തതും ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചതും. ഹിന്ദിയിലും ലോറന്‍സ് തന്നെയാണ് സംവിധാനം. കിയാര അദ്വാനിയാണ് നായിക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

2007ല്‍ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് കാഞ്ചന. രാഘവ ലോറന്‍സ്, ശരത് കുമാര്‍, ലക്ഷ്മി റായ്, കോവൈ സരള, ദേവന്‍,ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിത്രം വന്‍ ഹിറ്റായിരുന്നു. കല്‍പന എന്ന പേരില്‍ കന്നഡയിലും മായ എന്ന പേരില്‍ സിംഹളയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

TAGS :

Next Story