Quantcast

'നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെ'; പാര്‍വതിയോടും അക്രമിക്കപ്പെട്ട നടിയോടും ഐക്യദാര്‍ഢ്യം; നടി കനി കുസൃതി

ഇടവേള ബാബുവിന്‍റെ പരാമര്‍ശം വളരെയധികം വേദനിപ്പിക്കുന്നതാണെന്നും വേണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കുറച്ച് കരുണയോട് കൂടി സംസാരിക്കാമായിരുന്നുവെന്നും കനി കുസൃതി പ്രതികരിച്ചു

MediaOne Logo

  • Published:

    14 Oct 2020 7:23 AM GMT

നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെ; പാര്‍വതിയോടും അക്രമിക്കപ്പെട്ട നടിയോടും ഐക്യദാര്‍ഢ്യം; നടി കനി കുസൃതി
X

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്‍റെ വിവാദ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും അമ്മയില്‍ നിന്നും രാജിവെച്ച നടി പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ചും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി കനി കുസൃതി. ഇടവേള ബാബുവിന്‍റെ പരാമര്‍ശം വളരെയധികം വേദനിപ്പിക്കുന്നതാണെന്നും വേണമെന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് കുറച്ച് കരുണയോട് കൂടി സംസാരിക്കാമായിരുന്നുവെന്നും കനി കുസൃതി പ്രതികരിച്ചു.

ഇത്രയും സിനിമാനുഭവമുള്ള നടന്‍ അങ്ങനെ പറഞ്ഞത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല, എന്നല്ല പ്രതീക്ഷിക്കുന്നു എന്നുള്ളിടത്ത് കാര്യങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നു. കൂടെ ഒരു വിഷമമുള്ള സമയത്ത് ആളുകള്‍ നില്‍ക്കണമെന്നാണല്ലോ ആഗ്രഹം, എന്നിട്ടും എങ്ങനെ ഇന്‍സെന്‍സിറ്റീവായി പറയാന്‍ കഴിഞ്ഞു എന്നതാണ്. പാര്‍വതി തനിക്ക് ഏറെ ബഹുമാനമുള്ള നടിയാണ്. ഉറപ്പായും താന്‍ പാര്‍വതിയോടും അക്രമിക്കപ്പെട്ട നടിയോടും ഒപ്പമാണ്. അതില്‍ സംശയമില്ല. ഇത്തരത്തില്‍ നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെയെന്നും അത്തരത്തിലുള്ള കരിയര്‍ വേണ്ടെന്നും കനി കുസൃതി പറഞ്ഞു.

'അമ്മ' നിർമിക്കുന്ന പുതിയ ചിത്രത്തിൽ നടി ഭാവന ഉണ്ടാകില്ലെന്ന് നടനും സംഘടന ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു സ്വകാര്യ വാർത്താചാനലിന്‍റെ അഭിമുഖപരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു ഇടവേള ബാബു ഇക്കാര്യം വ്യക്തമാക്കിയത്. 'മരിച്ചു പോയ ആളുകൾ തിരിച്ചു വരില്ലല്ലോ' എന്ന് പറഞ്ഞായിരുന്നു അമ്മയുടെ പുതിയ സിനിമയിൽ ഭാവന ഉണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു വ്യക്തമാക്കിയത്. ഇതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു.

ये भी पà¥�ें- 'ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ്, പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു'; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നേട്ടത്തിൽ കനി കുസൃതി

മലയാളത്തിലെ ആദ്യ നായിക പി.കെ റോസിയെ ആട്ടിപ്പായിച്ച നാടാണ് കേരളമെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അവര്‍ക്ക് സമര്‍പ്പിക്കുന്നതായും നടി കനി കുസൃതി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ये भी पà¥�ें- കനി കുസൃതിക്ക് കിട്ടിയ അവാർഡ് കൈരളി ടി.വിക്ക് സമർപ്പിക്കുന്നു

മികച്ച നടിക്കുള്ള 50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈരളി ടി.വിക്ക് സമര്‍പ്പിക്കുന്നതായും കനി കുസൃതി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ചെങ്ങറ ഭൂസമരത്തിനു പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുമ്പിൽ രാത്രി സമരം നടത്തിയപ്പോൾ കൈരളി ടി.വി സദാചാരപരമായി ഒളിക്യാമറ വാര്‍ത്ത നല്‍കിയതിനെതിരെയാണ് കനി കുസൃതി പ്രതികരിച്ചത്.

TAGS :

Next Story