Quantcast

ഒരാളെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? പാര്‍വതി

'ശാരീരിക ആക്രമണങ്ങളുടെ മുറിവുകള്‍ ദേഹത്ത് കാണാൻ കഴിയും. പക്ഷേ സൈബർ ആക്രമണത്തിന്‍റെ മുറിവുകൾ പുറത്ത് കാണാനാവില്ല'

MediaOne Logo

  • Published:

    28 Oct 2020 6:07 AM GMT

ഒരാളെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുമ്പോള്‍ എന്ത് സന്തോഷമാണ് ലഭിക്കുന്നത്? പാര്‍വതി
X

സൈബര്‍ അതിക്രമങ്ങള്‍ക്കെതിരെ നടി പാര്‍വതി തിരുവോത്ത്. ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്‍ നമ്മുടെ ദേഹത്ത് കാണാൻ കഴിയും. പക്ഷേ സൈബർ ആക്രമണത്തിന്‍റെ മുറിവുകൾ പുറത്ത് കാണാൻ കഴിയില്ല. അതേക്കുറിച്ച് കൂടുതല്‍ ബോധ്യമുണ്ടാകണം. ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണെന്നും പാര്‍വതി വ്യക്തമാക്കി.

സൈബർ അതിക്രമങ്ങൾക്കെതിരായ ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് എന്ന കാമ്പെയിന്‍റെ ഭാഗമായാണ് പാര്‍വതിയുടെ പ്രതികരണം. സൈബര്‍ ബുള്ളിയിങിനോട് നോ പറയേണ്ടത് അവകാശവും കടമയുമാണെന്ന് പറഞ്ഞാണ് പാര്‍വതി വീഡിയോ അവസാനിപ്പിച്ചത്.

പാർവതി പറഞ്ഞത്

'ഞാൻ സിനിമയിൽ വന്നിട്ട് 15 വർഷമാകുന്നു. സോഷ്യൽ മീഡിയയിൽ ഏകദേശം 10 വർഷവും. എന്റെ സിനിമകൾക്ക് എത്രത്തോളം അംഗീകാരങ്ങൾ കിട്ടിക്കൊണ്ടിരുന്നോ അതേ അളവിൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുമായിട്ടുള്ള ബന്ധം കൂടിക്കൊണ്ടിരിക്കുന്നു. അതിൽ വളരെ പോസിറ്റീവ് ആയ എല്ലാ കമന്റ്സിനും സന്ദേശങ്ങൾക്കും പ്രതികരിക്കാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഞാൻ ആസ്വദിക്കാറുമുണ്ട്. പക്ഷേ അതുപോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള, രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകൾ ഞാൻ പങ്കുവെയ്ക്കുമ്പോൾ ട്രോളിങും സൈബർ ബുള്ളിയിങും നേരിടാറുണ്ട്.

ഈ അനുഭവത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അല്ലെങ്കിൽ മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകൾ നമ്മുടെ ദേഹത്ത് കാണാൻ കഴിയുമെന്നതാണ്. പക്ഷേ സൈബർ ബുള്ളിയിങിന്‍റെ മുറിവുകൾ നമുക്ക് വ്യക്തമായി പുറത്ത് കാണാൻ കഴിയില്ല. അതുകൊണ്ടുതന്നെ അതിനെപ്പറ്റി നമ്മൾ കൂടുതൽ ബോധമുള്ളവരാവണം. ഒരു വ്യക്തിയെ ഭയത്തിൽ ജീവിക്കാൻ തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ പെരുമാറ്റം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതിൽ നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതുത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്.

ആര് തന്നെയായാലും അത് പുരുഷൻമാർ എന്ന് മാത്രമല്ല, ആര് തന്നെയായാലും നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും? നിങ്ങൾ അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാൻ അഭ്യർഥിക്കുകയാണ്. അതുപോലെ തന്നെ നിങ്ങളിത് നേരിടേണ്ടിവരികയാണെങ്കില്‍ നിങ്ങൾക്ക് അവകാശങ്ങളുണ്ട്. നിയമപരമായി പൂർണമായ തരത്തിൽ നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമുക്കുണ്ട്. അതിലുപരി പൗരൻമാരെന്ന നിലയിൽ നമ്മളുടെ കടമയാണത്. ഇത്തരം സൈബർ ബുള്ളിയിംഗുകളെ നിരസിക്കണം. നമുക്ക് പുറമേ കാണാൻ കഴിയാത്ത മുറിവുകൾ മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാൻ പറ്റുന്ന ശാരീരികമായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണത്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. സൈബർ ബുള്ളിയിങുകളോട് നോ പറയുക.

Women in Cinema Collective ❤️🤍 #RefuseTheAbuse #ItsInYourHands #AntiCyberAbuseCampaign

Posted by Parvathy Thiruvothu on Tuesday, October 27, 2020
TAGS :

Next Story