Quantcast

ബംഗളൂരു ലഹരിമരുന്ന് കേസില്‍ സഞ്ജന ഗല്‍റാണിക്ക് ജാമ്യം

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജാമ്യം ലഭിച്ചത്

MediaOne Logo

  • Published:

    11 Dec 2020 1:51 PM GMT

ബംഗളൂരു ലഹരിമരുന്ന് കേസില്‍ സഞ്ജന ഗല്‍റാണിക്ക് ജാമ്യം
X

ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നടി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജാമ്യം ലഭിച്ചത്. എന്നാല്‍ സഞ്ജനക്കൊപ്പം അറസ്റ്റിലായ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് സഞ്ജനയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിശാപാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനാണ് സഞ്ജന അറസ്റ്റിലായത്. ഗോവ, മുംബൈ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങള്‍ക്ക് പുറമെ രാജ്യത്തിന് പുറത്ത് നിന്നും ഇവര്‍ക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

TAGS :

Next Story