Quantcast

'അന്ന് മുതല്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥിരാജ്

ചാര്‍ലി പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്

MediaOne Logo

  • Published:

    13 Dec 2020 7:27 AM GMT

അന്ന് മുതല്‍ ഈ സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പൃഥിരാജ്
X

കൂടെ എന്ന സിനിമയുടെ സമയത്ത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് പറഞ്ഞ് കേട്ട കഥയാണ് നായാട്ടിന്‍റെതെന്നും അന്ന് മുതല്‍ ഈ സിനിമക്കായുള്ള കാത്തിരിപ്പിലാണെന്നും നടന്‍ പൃഥിരാജ്. നായാട്ട് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് പൃഥിരാജ് സിനിമയെക്കുറിച്ചുള്ള ഓര്‍മ്മയും പ്രതീക്ഷയും പങ്കുവെച്ചത്.

ചാര്‍ലി പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് നിമിഷ സജയനാണ്. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. മൂവരും ഒരുമിച്ച് നടന്നു വരുന്നതാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.

'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീറിന്‍റേതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് മഹേഷ് നാരായണന്‍. അയ്യപ്പനും കോശിക്കും ശേഷം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നായാട്ട് നിര്‍മ്മിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ സംവിധായകനും നിര്‍മ്മാണ പങ്കാളിത്തമുണ്ട്.

It was during Koode that Renjiettan told me about this thought he had heard from another writer. Ever since that day,...

Posted by Prithviraj Sukumaran on Saturday, December 12, 2020
TAGS :

Next Story