രൗദ്രം, എന്നാല്‍ നിശബ്ദം..; 'സല്യൂട്ട്' ടീസര്‍ പുറത്ത്

ദുൽഖർ സൽമാൻ കാക്കി വേഷത്തിലെത്തുന്ന ആദ്യ പൊലീസ് ചിത്രം കൂടിയാണ് സല്യൂട്ട്.

MediaOne Logo

Web Desk

  • Updated:

    2021-04-04 15:40:34.0

Published:

4 April 2021 3:40 PM GMT

രൗദ്രം, എന്നാല്‍ നിശബ്ദം..; സല്യൂട്ട് ടീസര്‍ പുറത്ത്
X

മുർദാബാദ് വിളിച്ച് ഒച്ചയിടുന്നവർക്കിടയിലേക്ക് കാക്കിയും തൊപ്പിയും ഇട്ട്, തെല്ലും കൂസലില്ലാതെ ഇറങ്ങി വന്നു ആ പൊലീസുകാരൻ... ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുൽഖർ ചിത്രം സല്യൂട്ടിന്റെ ആദ്യ ടീസർ എത്തിയത് ത്രില്ലടിപ്പിച്ചുകൊണ്ട്. ദുൽഖർ സൽമാൻ കാക്കി വേഷത്തിലെത്തുന്ന ആദ്യ പൊലീസ് ചിത്രം കൂടിയാണ് സല്യൂട്ട്.

വെയ്ഫാറർ ഫിലിംസ് നിർമിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ഡയാന പെന്റിയാണ്. സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ, ലക്ഷ്മി ​ഗോപാലസ്വാമി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ആണ് തിരക്കഥ.

പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ടീസര്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അരവിന്ദ് കരുണാകരൻ എന്ന യുവ പൊലീസ് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story