ഇത് നമ്മളൊരുമിച്ചുള്ള അവസാന ചിത്രമാണെന്ന് കരുതിയില്ല; ഷഹനയുടെ മരണത്തില്‍ വേദനയോടെ നടന്‍ മുന്ന

മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നു മുന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

MediaOne Logo

Web Desk

  • Updated:

    2022-05-14 04:47:13.0

Published:

14 May 2022 4:47 AM GMT

ഇത് നമ്മളൊരുമിച്ചുള്ള അവസാന ചിത്രമാണെന്ന് കരുതിയില്ല; ഷഹനയുടെ മരണത്തില്‍ വേദനയോടെ നടന്‍ മുന്ന
X

കോഴിക്കോട്: അപ്രതീക്ഷിതമായിരുന്നു നടിയും മോഡലുമായ ഷഹനയുടെ മരണം. നടിയുടെ മരണം തീര്‍ത്ത ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. ഇപ്പോള്‍ ഷഹന അവസാനമായി തനിക്കൊപ്പമാണ് അഭിനയിച്ചതെന്ന ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് നടന്‍ മുന്ന. മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നു മുന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഷഹനക്കൊപ്പമുള്ള ചിത്രങ്ങളും നടന്‍ പങ്കുവച്ചിട്ടുണ്ട്.

'നീ ഞങ്ങളെ വിട്ടുപോയി എന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഞങ്ങൾ ഒരുമിച്ച് എടുത്ത ആദ്യ ചിത്രം. വാഗ്ദാനമായിരുന്ന നടിയാണ്. ദാരുണമായ അന്ത്യം. പ്രിയപ്പെട്ട ഷഹനയോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായത് നല്ല ഓർമകളാണ്. നിന്നെ വളരെയധികം മിസ് ചെയ്യും. വളരെ സങ്കടകരമാണ്. കുടുംബത്തിന് എന്‍റെ പ്രാർഥനകൾ.' – മുന്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.ഇത് നമ്മൾ ഒരുമിച്ചുള്ള അവസാന ചിത്രങ്ങളായിരിക്കുമെന്ന് കരുതിയില്ലെന്നും ഷൂട്ടിന്റെ അവസാന ദിവസം എടുത്തതാണെന്നും ഷഹനക്കൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവച്ച് മുന്ന കുറിച്ചു. സത്യം ഉടൻ പുറത്തുവരണം. നിങ്ങൾ ഞങ്ങളെ എല്ലാവരെയും വിട്ടുപോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. വളരെ ചെറുപ്പമാണ്. പറയാൻ വാക്കുകളില്ല, പ്രാർഥനകൾ മാത്രമെന്നും മുന്ന വേദനയോട് പറയുന്നു.

വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കാസർകോട് ചെറുവത്തൂർ സ്വദേശി ഷഹനയെ പറമ്പിൽ ബസാറിലെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇന്ന് സജാദിനെ കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മരണം ആത്മഹത്യ തന്നെ ആണെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.

TAGS :

Next Story