Quantcast

'ഇന്ന് ഞാൻ കാനഡ, ഇവൻ കാക്കനാട്' പൊട്ടിച്ചിരിപ്പിച്ച് ജാന്‍ എ മന്‍ സിനിമയിലെ രംഗം

കോമഡിക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഈ ഫാമിലി എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്

MediaOne Logo

Web Desk

  • Published:

    24 Nov 2021 2:22 AM GMT

ഇന്ന് ഞാൻ കാനഡ, ഇവൻ കാക്കനാട് പൊട്ടിച്ചിരിപ്പിച്ച് ജാന്‍ എ മന്‍ സിനിമയിലെ രംഗം
X

യുവതാരങ്ങള്‍ അണിനിരക്കുന്ന ജാന്‍ എ മന്‍ തിയറ്ററുകളെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ തുടങ്ങിയ വന്‍താരനിര അണിനിരന്ന ചിത്രം ചിരിയുടെ പൂരപ്പറമ്പാണ് ഒരുക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഗണപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വീട്ടില്‍ പിറന്നാള്‍ ആഘോഷിക്കാനെത്തുന്ന ബേസില്‍ ജോസഫിന്‍റെയും കൂട്ടുകാരുടെയും രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള ഈ ഫാമിലി എന്‍റര്‍ടെയ്നര്‍ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. ജയരാജ്, രാജീവ് രവി,കെയു മോഹനന്‍ എന്നിവരുടെ കൂടെ സംവിധാനത്തിലും ഛായാഗ്രഹണത്തിലും അസിസ്റ്റന്‍റ് ആയും അസോസിയേറ്റ് ആയും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ചിദംബരം.

വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്‌സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ലക്ഷ്മി വാരിയര്‍, ഗണേഷ് മേനോന്‍ എന്നിവർ നിർമിക്കുന്ന ചിത്രത്തിൽ സജിത്ത് കുമാര്‍,ഷോണ്‍ ആന്‍റണി എന്നിവര്‍ നിർമാണ പങ്കാളികളാണ്. സംഗീതം- ബിജിബാല്‍, എഡിറ്റര്‍- കിരണ്‍ദാസ്, കോസ്റ്റ്യും -മാഷര്‍ ഹംസം, കലാസംവിധാനം -വിനേഷ് ബംഗ്ലാന്‍, മേക്കപ്പ്- ആര്‍ജി വയനാടന്‍, സ്റ്റില്‍ -വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പി.കെ ജിനു, സൗണ്ട് മിക്‌സ്- എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍- വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ -വൈശാഖ് സി വടക്കേവീട് എന്നിവരാണ്.



TAGS :

Next Story