'അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം'; പരാതി നൽകിയത് താനെന്ന് ലക്ഷ്മിപ്രിയ
കഴിഞ്ഞ ഡിസംബറിൽ അൻസിബ തന്‍റെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു

കൊച്ചി: നടി അൻസിബ ഹസനെതിരെ അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മിപ്രിയ. അൻസിബയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അൻസിബയ്ക്കെതിരെ പരാതി നൽകിയത് താനാണെന്ന് അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ അൻസിബ തന്‍റെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു. അതിന്‍റെ ഉള്ളടക്കത്തെ കുറിച്ച് പലതവണ ചോദിച്ചെങ്കിലും വിശദീകരിച്ചില്ല. ഫോൺ സന്ദേശം സംബന്ധിച്ച് തന്‍റെ കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി . തെറ്റിദ്ധാരണ പരത്തുന്ന ഈ സന്ദേശം വിശദീകരിക്കാത്തതിന് തുടർന്നാണ് താൻ പൊലീസിൽ പരാതി നൽകിയത്. അമ്മയുടെ യോഗത്തിൽ ക്ഷേത്രത്തിന്‍റെ പരസ്യം നൽകുന്നതിന് അൻസിബ മാത്രമല്ല പലരും എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ അൻസിബ ഇതിന് വർഗീയമായി ചിത്രീകരിക്കുകയാണെന്നും അൻസിബ പറഞ്ഞു.
അൻസിബയും താനുമായി മാത്രമാണ് പ്രശ്നം. മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു എന്നത് സംബന്ധിച്ച വിഷയവുമായോ ഇതിന് ബന്ധമല്ല.ജനറൽ സെക്രട്ടറിയും നീന കുറപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ. അംഗങ്ങൾ അറിയാതെ സെക്രട്ടറി കാര്യങ്ങൾ ചെയ്യുന്നു. ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ പ്രസിഡന്‍റിനെ അറിയിക്കുന്നില്ല. നീന കുറുപ്പിനെ പ്രീതിപ്പെടുത്താത്തതിനാൽ എനിക്ക് ഒരു മാസം അമ്മയിൽ വിലക്ക് ഏർപ്പെടുത്തിയത്.
ഉണ്ണി ശിവപാൽ ബലിയാടാക്കപ്പെടുകയാണ്. ടിനി ടോമിനെ നാളുകളായി അറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ്. അങ്ങനെയൊരു വ്യക്തിക്ക് എതിരെയാണ് പരാതി പറയുന്നത്. ഇത് വിശ്വസിക്കാൻ കഴിയില്ല. നീന കുറുപ്പാണ് ഈ പരാതികൾക്ക് പിറകിൽ.അമ്മ സംഘടനയ്ക്കുള്ളിൽ യാതൊരു തരത്തിലും സ്വകാര്യതയില്ല.
വെച്ചിട്ടുള്ള ക്യാമറകൾ എല്ലാം ഓഡിയോ റെക്കോർഡിങ് ഉള്ളതാണ്. കുക്കു പരമേശ്വരൻ കണക്കുകൾ ഒന്നും ഹാജരാക്കാറില്ല. അമ്മയിലുള്ളത് അധോലോക സംഘടനയാണ്. ഒന്നും നടക്കുന്നില്ല. ബാത്‍റൂമിന്‍റെ വാതിലിൽ വരെ സിസി ടിവിയുണ്ട്. നീന കുറുപ്പിന്‍റെ ആവശ്യം ഓരോരുത്തരെ ആയി പുറത്താക്കണം എന്നാണ് ആവശ്യം. അൻസിബക്ക് എതിരായ തെളിവുകൾ എല്ലാം തന്റെ കൈവശം ഉണ്ട് . അത് ജനറൽ ബോഡി യോഗത്തിൽ കാണിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം അമ്മ ഭരണസമിതി രാജിവെക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോൾ ശത്രുവായി. ടിനി ടോം ജിഹാദി എന്ന് വിളിച്ചു എന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നു. അമ്മയിൽ നിന്ന് സ്ത്രീകൾക്ക് ഒരു നീതിയും ലഭിക്കില്ല. ഭാരവാഹിയായ തനിക്ക് പോലും നീതി ലഭിച്ചില്ല. പിന്നെയല്ലേ സാധാരണ അംഗങ്ങൾക്ക് നീതി ലഭിക്കുന്നത്. ലക്ഷ്മിപ്രിയയും പ്രിയങ്കയും എല്ലാം പറയുന്നത് കള്ളം. ലക്ഷ്മിപ്രിയയാണ് കേസ് നൽകിയത്. ലക്ഷ്മിപ്രിയ ദുബൈയിൽ പോയിരുന്നോ, ചിത്രം എടുത്തിരുന്നോ എന്ന വാട്സ്ആപ്പ് സന്ദേശത്തിന്റെ പേരിലാണ് കേസ്കൊടുത്തത്. പൊലീസ് വ്യാജ കാര്യം പറഞ്ഞാണ് വിളിച്ചത്. പരാതി നൽകിയിട്ടും അമ്മയിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ലെന്നും അവര്‍ മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16

