Quantcast

ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

ഏറെ നാളായി കിഡ്നി സംബന്ധമായ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    10 Jun 2021 6:01 AM GMT

ബംഗാളി ചലച്ചിത്രകാരൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു
X

വിഖ്യാത ബംഗാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും കവിയുമായ ബുദ്ധദേബ് ദാസ്ഗുപ്ത(77) അന്തരിച്ചു. കൊൽക്കത്തയിലെ വസതിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ഏറെ നാളായി കിഡ്നി സംബന്ധമായ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു.

ബുദ്ധദേബിന്‍റെ അഞ്ചു ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബാഗ് ബഹാദൂർ (1989), ചരച്ചാർ (1993), ലാൽ ദർജ (1997), മോണ്ടോ മേയർ ഉപാഖ്യാൻ (2002), കൽപുരുഷ് (2008) എന്നിവയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഉത്തര(2000), സ്വപ്നെർ ദിൻ(2005) എന്നീ ചലച്ചിത്രങ്ങളിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും ബുദ്ധദേബിനെ തേടിയെത്തി.

1988ലും 1994ലും ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെർലിൻ ബെയർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. സ്‌പെയിൻ ഇന്റർനാഷനൽ ചലച്ചിത്രമേളയിൽ ലൈഫ്‌ ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും ലഭിച്ചു. ഗൗതം ഗോഷ്, അപർണ സെൻ എന്നിവർക്കൊപ്പം 1980–1990 കാലഘട്ടത്തിൽ ബംഗാളിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ പതാകവാഹകനായിരുന്നു ഇദ്ദേഹം.

TAGS :

Next Story