മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-14 13:11:31.0

Published:

14 Oct 2021 1:06 PM GMT

മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു
X

തിയറ്ററുകള്‍ ഇളക്കിമറിച്ച മാസ്റ്റര്‍ എന്ന ചിത്രത്തിനു ശേഷം വിജയ്-ലോകേഷ് കനകരാജ് വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജനുവരി 13ന് പൊങ്കല്‍ റീലീസായി എത്തിയ മാസ്റ്ററിന് വലിയ സ്വീകാര്യത ലഭിക്കുകയും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചു.

ഇപ്പോഴിതാ വീണ്ടുമൊരു ചിത്രത്തിനായി സംവിധായകനും താരവും ഒന്നിക്കുന്നതായാണ് വാര്‍ത്തകള്‍. മാസ്റ്ററിന്റെ ലൊക്കേഷനില്‍ വെച്ച് ലോകേഷ് കനകരാജ് വിജയിയോട് പുതിയ ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നെന്നും താരത്തിന്റെ 67-ാമത്തെ ചിത്രമായിരിക്കും ഇതെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണം വന്നിട്ടില്ല.

അതേസമയം, സണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച് നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് എന്ന ചിത്രത്തിലാണ് വിജയ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. മലയാളി താരം ഷൈന്‍ ടൈം ചാക്കോ ചിത്രത്തില്‍ വില്ലനായി എത്തുന്നുണ്ട്. കൈതിയുടെ രണ്ടാം ഭാഗവും കമല്‍ഹാസന്‍. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ ഒരുമിക്കുന്ന വിക്രം എന്ന ചിത്രവുമാണ് ലോകേഷ് കനകരാജിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Next Story