Quantcast

'എനിക്ക് എന്റെ ഫീല്‍ഡിലെ ബെസ്റ്റ് ആകണം'; വിനീത് മാധവന്റെ സ്വപ്‌നങ്ങളുമായി മോളിവുഡ് ടൈംസ്

നസ്‌ലെന്‍ അവതരിപ്പിക്കുന്ന വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് ചിത്രം.

MediaOne Logo

Web Desk

  • Updated:

    2026-05-24 15:51:33.0

Published:

24 May 2026 9:14 PM IST

എനിക്ക് എന്റെ ഫീല്‍ഡിലെ ബെസ്റ്റ് ആകണം; വിനീത് മാധവന്റെ സ്വപ്‌നങ്ങളുമായി മോളിവുഡ് ടൈംസ്
X

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിക്കുന്ന സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തുന്ന മോളിവുഡ് ടൈംസിന്റെ കലക്കന്‍ ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍. ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് നസ്ലിന്‍ ചിത്രത്തില്‍ എത്തുന്നത്. വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് ചിത്രം.

നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്.

ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍, സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്: ബോയക്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.


TAGS :

Next Story