'ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ആക്രമിക്കാൻ ശ്രമിച്ചു'; പരാതിയുമായി നീന കുറുപ്പ്
അൻസിബ കള്ളം പറയില്ലെന്നും നീന കുറുപ്പ് മീഡിയവണിനോട് പറഞ്ഞു

കൊച്ചി: നടൻ ടിനി ടോമിനെതിരെ ഇതിനു മുമ്പ് പരാതി ലഭിച്ചിട്ടില്ലെന്ന അമ്മ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ വാദം തെറ്റ് . അൻസിബ പരാതി നൽകുന്നതിന് മുമ്പ് തന്നെ നടി നീന കുറുപ്പ് പരാതി നൽകിയിരുന്നു . വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. അൻസിബ കള്ളം പറയില്ലെന്നും നീന കുറുപ്പ് മീഡിയവണിനോട് പറഞ്ഞു.
സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് നീനയുടെ പരാതി. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ശാരീരികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.
ഭരണസമിതി മാറണമെന്ന് നടി മാല പാർവതി ആവശ്യപ്പെട്ടു. വനിതകൾ വന്നപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. അൻസിബയുടെയും നീന കുറുപ്പിന്റെയും പരാതി വലിയ ദുഃഖം ഉണ്ടാക്കുന്നു.പുതിയ ഭരണസമിതിയിൽ എത്ര വിവാദങ്ങളായി. അമ്മയിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കുന്നില്ല. കുക്കു പരമേശ്വരന് ഇടപെടൽ നീതിപൂർവകം എന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ടിനി ടോമിനെ പുറത്താക്കണമെന്ന നിലപാടിൽ അൻസിബയും ഉറച്ചുനിൽക്കുകയാണ്. പരാതി നേരത്തെ നൽകിയില്ലെന്ന വാദം തെറ്റാണെന്നാണ് അൻസിബ പറയുന്നത്. തർക്കങ്ങളുടെ പശ്ചാത്തലത്തിൽ അമ്മ വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയ മാധ്യമങ്ങളെ കാണും. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം എന്ന് ചേരും എന്നതിലും തീരുമാനം ഉടൻ ഉണ്ടായേക്കും.
അമ്മ ജനറൽ ബോഡി യോഗം ജൂൺ 21 ന് നടക്കും. പരാതികളുടെ പശ്ചാത്തലത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അടുത്ത് തന്നെ ചേരാൻ ആലോചനയുണ്ട്.അവസാനമായി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നത് മെയ് 12നായിരുന്നു.അവസാനം ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പരാതികൾ ഒന്നും ചർച്ച ചെയ്തിരുന്നില്ല.
Adjust Story Font
16

