പ്രിവിലേജ് കാര്‍ഡ് പദ്ധതിയുമായി സിറ്റി എക്‌സ്‌ചേഞ്ച്

- Published:
5 May 2018 6:31 PM GMT

പ്രിവിലേജ് കാര്‍ഡ് പദ്ധതിയുമായി സിറ്റി എക്‌സ്‌ചേഞ്ച്
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ സിറ്റി എക്‌സ്‌ചേഞ്ച് ഖത്തറിലെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രിവിലേജ് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നു
മിഡില്‍ ഈസ്റ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ സിറ്റി എക്‌സ്‌ചേഞ്ച് ഖത്തറിലെ വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രിവിലേജ് കാര്‍ഡ് പദ്ധതി നടപ്പാക്കുന്നു. ആതുരസേവന റസ്റ്റോറന്റ് രംഗങ്ങളിലെ പ്രമുഖരുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രിവിലേജ് കാര്‍ഡ് പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സിറ്റി എക്‌സ്‌ചേഞ്ചിന്റെ ഗോള്‍ഡ്, സില്‍വര്‍ എന്നീ കാര്‍ഡുകള്‍ ലഭിക്കും. ഇവ ഉപയോഗിച്ച് പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങളില്‍ ഇളവുകള്‍ ലഭ്യമായിരിക്കുമെന്ന് സിറ്റി എക്‌സ്‌ചേഞ്ച് ഓപ്പറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ദീന്‍ പറഞ്ഞു.
പ്രിവിലേജ് കാര്‍ഡ് പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് സിറ്റി എക്‌സ്‌ചേഞ്ചില്‍ നിന്നും മികച്ച വിനിമയ നിരക്കും മറ്റ് ആനുകൂല്യങ്ങളും ലഭ്യമായിരിക്കും. വരും ദിവസങ്ങളില്‍ ഖത്തറിലെ മറ്റു സ്ഥാപനങ്ങളുമായും ധാരണയിലെത്തി പ്രിവിലേജ് ഉപഭോക്താക്കള്‍ക്ക് മികച്ച ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.
Adjust Story Font
16