Quantcast

പാസ്പോര്‍ട്ട് നിറംമാറ്റം; തീരുമാനം പിന്‍വലിച്ച കേന്ദ്ര നീക്കത്തിൽ പ്രവാസ ലോകത്ത്​ ആഹ്ലാദം

MediaOne Logo

Jaisy

  • Published:

    1 Jun 2018 10:26 AM GMT

പാസ്പോര്‍ട്ട് നിറംമാറ്റം; തീരുമാനം പിന്‍വലിച്ച കേന്ദ്ര നീക്കത്തിൽ പ്രവാസ ലോകത്ത്​ ആഹ്ലാദം
X

പാസ്പോര്‍ട്ട് നിറംമാറ്റം; തീരുമാനം പിന്‍വലിച്ച കേന്ദ്ര നീക്കത്തിൽ പ്രവാസ ലോകത്ത്​ ആഹ്ലാദം

ശക്തമായ പ്രതിഷേധവും നിയമ നടപടികളുമാണ്​ കേന്ദ്രത്തെ കൊണ്ട് നിലപാട് തിരുത്തിച്ചത്

എമിഗ്രേഷൻ പരിശോധന ആവശ്യമായവരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ച കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രവാസ ലോകത്ത്​ ആഹ്ലാദം. ശക്തമായ പ്രതിഷേധവും നിയമ നടപടികളുമാണ്​ കേന്ദ്രത്തെ കൊണ്ട് നിലപാട് തിരുത്തിച്ചത്.

ഇ.സി.ആർ ആവശ്യമായവർക്ക്​ ഓറഞ്ച്​ പാസ്പോർട്ട്​ നൽകാനുള്ള വിദേശകാര്യ മന്ത്രാലയ വിദഗ്ധ സമിതിയുടെ നിർദേശം കേ​ന്ദ്രസർക്കാർ അപ്പടി അംഗീകരിക്കുകയായിരുന്നു. ഒപ്പം പാസ്പോർട്ടിന്റെ അവസാന പേജിലെ വിലാസം ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ വേണ്ടെന്നു വെക്കാനും തീരുമാനിച്ചു. പാസ്പോർട്ട് കളർ കോഡിലൂടെ പൗരന്മാരെ വേർതിരിക്കാനുള്ള നടപടിയാണിതെന്ന വ്യാപക പ്രതിഷേധത്തെ തുടർന്നാണു തീരുമാനം മാറ്റിയത്. എല്ലാ ഗൾഫ്​ നാടുകളിലും ​പ്രതിഷേധം ശക്തമായിരുന്നു.

കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്തു ദുബൈയിലെ അഡ. ഷംസുദ്ദീൻ കരുനാഗപ്പള്ളി ഹൈക്കോടതിയിൽ ഹർജി നൽകി്യതും വഴിത്തിരിവായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫിസർക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ്​ തീരുമാനം റദ്ദാക്കിയത്. തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട്​ ആയിരക്കണക്കിന്​ പ്രവാസികളാണ്​ കേന്ദ്രത്തിന്​ പരാതി നൽകിയത്​.

പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്തു ജോലി തേടി എത്തുമ്പോൾ എമിഗ്രേഷൻ പരിശോധന നിർബന്ധമാണ്. കുറഞ്ഞ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരമുള്ളവരുടെ പാസ്പോർട്ട് കളർ കോഡിലൂടെ വേർതിരിക്കാനുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തൽ ഒടുവിൽ കേന്ദ്രത്തിനും​ബോധ്യമായെന്നാണ്​ പിൻവലിക്കൽ നടപടി തെളിയിക്കുന്നത്​.

TAGS :

Next Story