Quantcast

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു

MediaOne Logo

Ubaid

  • Published:

    12 Jun 2018 7:51 AM GMT

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു
X

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു

അൽ വുസ്​ത ഗവർണറേറ്റിൽ നിന്നും മുസന്ദമിൽ നിന്നുമാണ്​ ഇക്കാലയളവിൽ കൂടുതൽ പേർ നാട്ടിലേക്ക്​ മടങ്ങിയത്​

ഒമാനിലെ വിദേശികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ നാലു മാസത്തിനിടെ ഒന്നര ശതമാനം വിദേശി തൊഴിലാളികളുടെ കുറവാണ്​ എണ്ണത്തിലുണ്ടായതതെന്ന്​ ദേശീയ സ്​ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

2.2 ശതമാനം തൊഴിലാളികളും സ്വകാര്യ മേഖലയിൽ നിന്നാണ്​ കൊഴിഞ്ഞുപോയത്​. രണ്ട്​ ശതമാനം പേർ വിവിധ സർക്കാർ ഡിപ്പാർട്ട്​മെന്റുകളിൽ നിന്നുമാണ്​ നാട്ടിലേക്ക്​ മടങ്ങിയത്​. വിദേശികളുടെ എണ്ണത്തിൽ ബംഗ്ലാദേശികളാണ്​ കൂടുതലും. ബംഗാളികളുടെ എണ്ണത്തിൽ 3.2 ശതമാനത്തിന്റെ കുറവുണ്ടായി. ഇന്ത്യക്കാരുടെ എണ്ണത്തിലുണ്ടായത്​ 1.6 ശതമാനത്തിന്റെ കുറവാണ്​. പാക്കിസ്​ഥാനികളുടെ എണ്ണം 3.1 ശതമാനം കുറഞ്ഞപ്പോൾ ഫിലിപ്പിനോകളുടെ എണ്ണം 10.3 ശതമാനം വർധിച്ചു. അൽ വുസ്​ത ഗവർണറേറ്റിൽ നിന്നും മുസന്ദമിൽ നിന്നുമാണ്​ ഇക്കാലയളവിൽ കൂടുതൽ പേർ നാട്ടിലേക്ക്​ മടങ്ങിയത്​. ഏറ്റവും കൂടുതൽ വിദേശികൾ സർക്കാർ, പൊതുമേഖലാ സ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മസ്​കത്ത്​ ഗവർണറേറ്റിൽ നിന്ന്​ 2.4 ശതമാനം പേർ മാത്രമാണ്​ ജനുവരി മുതൽ ഏപ്രിൽ വരെ കാലയളവിൽ നാട്ടിലേക്ക്​ മടങ്ങിയത്​. ഏപ്രിൽ അവസാനത്തെ കണക്കനുസരിച്ച്​ മസ്​കത്തിൽ 805,639 ലക്ഷം വിദേശികളാണ്​ ഉള്ളത്​. ഡിസംബറിൽ ഇത്​ 815,867 ലക്ഷമായിരുന്നു.

Next Story