Top

മക്കയില്‍ മതാഫില്‍ നിന്നും താഴേക്ക് ചാടിയ തീര്‍ഥാടകന്‍ തല്‍ക്ഷണം മരിച്ചു

MediaOne Logo

Ubaid

  • Updated:

    2018-06-16 12:33:16.0

Published:

16 Jun 2018 12:33 PM GMT

മക്കയില്‍ മതാഫില്‍ നിന്നും താഴേക്ക് ചാടിയ തീര്‍ഥാടകന്‍ തല്‍ക്ഷണം മരിച്ചു
X

മക്കയില്‍ മതാഫില്‍ നിന്നും താഴേക്ക് ചാടിയ തീര്‍ഥാടകന്‍ തല്‍ക്ഷണം മരിച്ചു

വെള്ളിയാഴ്ച രാത്രി 9.20 ന് തറാവീഹ് നമസ്‌കാരം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

മക്ക ഹറമില്‍ ബഹുനില മതാഫ് കോംപ്ലക്‌സിന്റെ ടെറസ്സില്‍നിന്ന് മതാഫിലേക്ക് ചാടി വിദേശ തീര്‍ഥാടകന്‍ ജീവനൊടുക്കി. കഅ്ബ പ്രദക്ഷിണം ചെയ്യുന്നവര്‍ക്ക് മേലെയാണ് യുവാവ് പതിച്ചത്. പാകിസ്താന്‍ സ്വദേശിയാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാത്രി 9.20 ന് തറാവീഹ് നമസ്‌കാരം നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഏഷ്യന്‍ വംശജനായ തീര്‍ഥാടകന്‍ കഅ്ബ പ്രദക്ഷിണം ചെയ്യാനുള്ള ടെറസ്സിന്റെ മുകള്‍ നിലയിലെ കൈവരിയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.

പാക്കിസ്ഥാനിയാണ് ജീവനൊടുക്കിയതെന്ന് കരുതുന്നു. മുപ്പത്തിയഞ്ചുകാരനാണ് ജീവനൊടുക്കിയത്. രക്ഷാപ്രവര്‍ത്തകര്‍ കുതിച്ചെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.ശേഷം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ മക്ക പൊലീസ് അന്വേഷണം തുടങ്ങി. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story