Quantcast

കേരളത്തിനുള്ള വിലക്കില്‍ കുവൈത്ത് വിപണി പിടിച്ച് പാകിസ്ഥാന്‍

MediaOne Logo

Khasida

  • Published:

    18 Jun 2018 6:31 AM GMT

കേരളത്തിനുള്ള വിലക്കില്‍ കുവൈത്ത് വിപണി പിടിച്ച് പാകിസ്ഥാന്‍
X

കേരളത്തിനുള്ള വിലക്കില്‍ കുവൈത്ത് വിപണി പിടിച്ച് പാകിസ്ഥാന്‍

നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മേയ്​ 31 മുതലാണ്​ ഇന്ത്യയിൽനിന്നുള്ള ​ പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈത്ത്​ വിലക്ക്​ ഏർപ്പെടുത്തിയത്

കേരളത്തിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്കു കുവൈത്ത് വിലക്കേർപ്പെടുത്തിയതിന്റെ നേട്ടം കൊയ്യുന്നത്​പാകിസ്ഥാൻ. പാകിസ്ഥാനിൽ നിന്നും കുവൈത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയിൽ വൻ വര്‍ധനവുണ്ടായതായാണ് റിപ്പോർട്ട്.

റമദാൻ മാസമായതിനാൽ വിപണിയിൽ ഇന്ത്യൻ പച്ചക്കറികൾക്കും പഴങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഈ സാഹചര്യം മുതലെടുത്താണ് പാകിസ്ഥാൻ കയറ്റുമതി വർധിപ്പിച്ചത്. കുവൈത്തിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി ഇരട്ടിയായതായി പാകിസ്ഥാൻ ചേംബർ ഓഫ് കൊമേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ചു ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മേയ്​ 31 മുതലാണ്​ ഇന്ത്യയിൽനിന്നുള്ള ​ പഴം, പച്ചക്കറി ഇറക്കുമതിക്ക് കുവൈത്ത്​ വിലക്ക്​ ഏർപ്പെടുത്തിയത്​. താൽക്കാലികമായാണ്​ നിയന്ത്രണം.​ വൈറസ്​ ഭീതി ഒഴിയുന്ന മുറക്ക്​ നിയന്ത്രണം നീക്കുമെന്നാണ്​ കുവൈത്ത്​ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി അറിയിച്ചത്. കുവൈത്തിന് പുറമെ യു.എ.ഇ, ബഹ്റൈൻ, സൗദി എന്നീ രാജ്യങ്ങളും കേരളത്തിൽനിന്നുള്ള പഴങ്ങൾക്കും പച്ചക്കറി ഇനങ്ങൾക്കുംവിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Next Story