Quantcast

സൗദിയിലേക്ക് പുതിയ വിസകള്‍ അനുവദിക്കും

ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ബദല്‍ വിസ സംവിധാനവും ആരംഭിച്ചു. 

MediaOne Logo

Web Desk

  • Published:

    6 Jun 2019 3:01 AM GMT

സൗദിയിലേക്ക് പുതിയ വിസകള്‍ അനുവദിക്കും
X

സൗദിയില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയിലേക്ക് പുതിയ മൂന്ന് പ്രൊഫഷനുകളില്‍ കൂടി വിസകള്‍ അനുവദിക്കും. ഉയര്‍ന്ന തോതില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ബദല്‍ വിസ സംവിധാനവും ആരംഭിച്ചു. ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് പുതിയ നീക്കം.

വീട്ട് വേലക്കാര്‍, ഹൗസ് ഡ്രൈവര്‍, നഴ്‌സ്, പാചകക്കാര്‍ തുടങ്ങിയ നാല് പ്രൊഫഷനുകളിലാണ് ഇത് വരെ സൗദി പൗരന്മാര്‍ക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുവാദമുണ്ടായിരുന്നത്. ഇതിനോട് കൂടി പുതിയതായി മൂന്ന് പ്രൊഫഷനുകളിലേക്ക് കൂടി വിസകളനുവദിക്കുവാനാണ് തീരുമാനം. ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ട്യൂഷന്‍ ടീച്ചര്‍ തുടങ്ങിയവയാണ് പുതിയ പ്രൊഫഷനുകള്‍. കൂടാതെ സൗദിവല്‍ക്കരണത്തിന്റെ ഭാഗമായി ഒരു വര്‍ഷമായി കുറച്ചിരുന്ന തൊഴില്‍ വിസ കാലാവധി, അധികഫീസില്ലാതെ തന്നെ രണ്ട് വര്‍ഷമായി ഉയര്‍ത്തുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പകരമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. മതിയായ യോഗ്യതയുള്ള സ്വദേശി ജീവനക്കാരെ ലഭ്യമല്ലാത്ത പ്രൊഫഷനുകളിലേക്ക് പ്ലാറ്റിനം, കടുംപച്ച വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് വേഗത്തില്‍ വിസയനുവദിക്കുന്നതാണ് പുതിയപദ്ധതി. സ്വകാര്യ സ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പ് വരുത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. അതേ സമയം ഗാര്‍ഹിക തൊഴിലാളികളുടെ നിലവിലെ റിക്രൂട്ട്‌മെന്റ് വ്യവസ്ഥകള്‍ പുനഃപരിശോധിക്കുവാനും ആലോചനയുണ്ട്.

TAGS :

Next Story