Quantcast

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളായിരിക്കും വര്‍ധിക്കുക. ഇതു സംബദ്ധിച്ച് ഉറപ്പ് ലഭിച്ചതായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി‍

MediaOne Logo

Web Desk

  • Published:

    12 Dec 2019 8:40 PM GMT

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള  സര്‍വീസുകള്‍ വര്‍ധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി
X

കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ആഭ്യന്തര, അന്തരാഷാട്ര വിമാന സര്‍വീസുകള്‍ വര്‍ധിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി‍. ഡല്‍ഹിയില്‍ വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. വിവിധ എയര്‍ലൈന്‍സ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

‍കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് ശ്രമം നടത്താന്‍ നേരത്തെ ചേര്‍ന്ന ഉപേദേശക ബോര്‍ഡ് യോഗത്തില്‍ തീരുമാനമായിരുന്നു. അതിന്‍റെ ഭാഗമായാണ് ഇന്നത്തെ യോഗം സംഘടിപ്പിച്ചത്. കേരളസര്‍ക്കാരിന്‍റെ പ്രതിനിധി, കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വ്യോമയാന സെക്രട്ടറി പ്രദീപ് സിങ് ഘരോളയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് യോഗത്തില്‍ ഉറപ്പ് ലഭിച്ചതായി കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉടനെ തന്നെ കോഴിക്കോട് ജിദ്ദ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ തടസ്സമാണ്. നേരത്തെയുണ്ടായിരുന്ന വലിയ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കിയിട്ടും പകല്‍മാത്രം സര്‍വീ നടത്തണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളും കരിപ്പൂരിലെ വിമാന സര്‍വീസിന് തടസ്സമായിരുന്നു.

TAGS :

Next Story