Quantcast

സൌദിയില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

യാത്രാ സംഘത്തില്‍ 30 ഓളം മലയാളികളും. ജോലിയും താമസ രേഖയില്ലാത്തതു കാരണം കഴിഞ്ഞ ജനുവരി മുതല്‍ സൗദി സുരക്ഷാ സേനയുടെ പിടിയിലായവരാണിവര്‍.

MediaOne Logo

  • Published:

    23 May 2020 6:54 PM GMT

സൌദിയില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു
X

സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 210 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. മുപ്പതോളം മലയാളികളുള്‍പ്പടെയുള്ള സംഘത്തെയാണ് പ്രത്യേക വിമാനത്തില്‍ റിയാദില്‍ നിന്ന് ഹൈദരാബാദിലെത്തിച്ചത്. ജോലിയും താമസ രേഖയില്ലാത്തതു കാരണം കഴിഞ്ഞ ജനുവരി മുതല്‍ സൗദി സുരക്ഷാ സേനയുടെ പിടിയിലായവരാണിവര്‍.

നിയമലംഘനത്തിന് പിടിക്കപ്പെട്ട് റിയാദ്, ദമ്മാം തര്‍ഹീലുകളില്‍ കഴിഞ്ഞവരെയാണ് ഇന്ന് പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലേക്ക് കൊണ്ടു പോയത്. ഇതില്‍ മുപ്പതോളം പേര് മലയാളികളാണ്. റിയാദ് തര്‍ഹീലില്‍ നിന്നും 150 പേരും ദമാം തര്‍ഹീലില്‍ നിന്നുള്ള 60 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. രാവിലെ ഒമ്പത് മണിക്ക് റിയാദില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകുന്നേരത്തോടെ ഹൈദാരാബാദിലെത്തി. കഴിഞ്ഞ ജനുവരി മുതല്‍ തൊഴില്‍, താമസ രേഖകളില്ലാത്ത കുറ്റത്തിന് പിടിയിലായവരാണിവര്‍. സൗദി ഭരണകൂടമാണ് ഇവരുടെ യാത്രാ ചിലവ് വഹിച്ചത്.

നാന്നൂറിലേറെ ഇന്ത്യക്കാരാണ് വിവിധ നാടുകടത്തല്‍ കേന്ദ്രങ്ങളിലായി സൌദിയിലുള്ളത്. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതാണ് സൌദിയില്‍ നിന്നും ഇവരെ നാട്ടിലെത്തിക്കുന്നത് വൈകാനിടയാക്കിയത്. വരും ദിനങ്ങളില്‍ ബാക്കിയുള്ളവരെ കൂടി നാട്ടിലെത്തിക്കും. ദമ്മാമിലുള്ളവരെ റിയാദിലെത്തിച്ചാണ് യാത്ര. കോവിഡ് സാഹചര്യത്തില്‍ ജാമ്യം നല്‍കി പുറത്ത് വിട്ടവരെയും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story