Quantcast

ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം

അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ.

MediaOne Logo

  • Published:

    2 Jun 2020 1:40 AM GMT

ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം
X

ഗൾഫിൽ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗൾഫിൽ ഇളവുകൾക്കിടെ, അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ.

ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതൽ. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ സൗദിയിൽ മരണസംഖ്യ 525ഉം മൊത്തം രോഗികളുടെ എണ്ണം 87,0000വും കവിഞ്ഞു.

കുവൈത്തിലും എട്ടു മരണം റിപ്പോർട്ട് ചെയ്തു. മൊത്തം രോഗികളുടെ എണ്ണമാകട്ടെ 28,000ത്തിലേക്ക് അടുക്കുകയാണ്. യു.എ.ഇയിൽ മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ഇന്നലെ രണ്ടു മരണവും 635 പേർക്ക് രോഗവും സ്ഥിരീകരിച്ചു. ഖത്തറിൽ 1,523 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 58,000 കടന്നു. ഒമാനിൽ 786ഉം ബഹ്റൈനിൽ 473ഉം ആണ് പുതിയ രോഗികളുടെ എണ്ണം.

ആയിരങ്ങൾക്കാണ് ഇന്നലെയും രോഗവിമുക്തി ലഭിച്ചത്. രോഗം ഭേദപ്പെട്ടവരുടെ എണ്ണം 1,38,000 കടന്നു. ഇന്നു മുതൽ അബൂദബി എമിറേറ്റിൽ ഒരാഴ്ചക്കാലം സഞ്ചാര നിയന്ത്രണം പ്രാബല്യത്തിലായി. അതേസമയം ഖത്തർ ഒഴികെ മിക്ക ഗൾഫ് രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവുകൾ നടപ്പാക്കി.

TAGS :

Next Story