Quantcast

ഗള്‍ഫില്‍ അന്‍പത്തിയൊന്ന് കോവിഡ് മരണങ്ങള്‍ കൂടി

ഖത്തറിൽ ഇന്നും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല

MediaOne Logo

  • Published:

    28 Sep 2020 9:31 PM GMT

ഗള്‍ഫില്‍ അന്‍പത്തിയൊന്ന് കോവിഡ് മരണങ്ങള്‍ കൂടി
X

ഗൾഫിൽ 51 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 7,111 ആയി. സൗദി അറേബ്യയിൽ 29ഉം ഒമാനിൽ 15ഉം ആണ് പുതിയ മരണം. കുവൈത്തിൽ നാലും ബഹ്റൈനിൽ രണ്ടും യു.എ.ഇയിൽ ഒന്നുമാണ് മരണം. ഖത്തറിൽ ഇന്നും മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ല.

2938 ആണ് ഗൾഫിലെ പുതിയ കോവിഡ് കേസുകൾ. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം എട്ടു ലക്ഷത്തി ഇരുപത്തി രണ്ടായിരം പിന്നിട്ടു. നാലായിരത്തിലേറെ പേർക്കാണ് പുതുതായി രോഗമുക്തി.

TAGS :

Next Story