Quantcast

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കില്ല

കുവൈത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വാണിജ്യ സർവീസുകൾ ഓഗസ്റ്റ് ഒന്നിനാണു പുനരാരംഭിച്ചത്

MediaOne Logo

  • Published:

    10 Nov 2020 1:40 AM GMT

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കില്ല
X

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തന ശേഷി ഉടൻ വർധിപ്പിക്കില്ല. സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ജനുവരി അവസാനം വരെ 30 ശതമാനം ശേഷിയിൽ തന്നെ തുടരാൻ ആണ് തീരുമാനം.

2021 ജനുവരി 31 വരെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം മുപ്പതു ശതമാനം ശേഷിയിൽ തന്നെ തുടരുമെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ചു അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് രണ്ടാം തരംഗസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കേണ്ടെന്നു കുവൈത്ത് തീരുമാനിച്ചത്.

കുവൈത്തിൽ കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച വാണിജ്യ സർവീസുകൾ ഓഗസ്റ്റ് ഒന്നിനാണു പുനരാരംഭിച്ചത്. മൂന്നു ഘട്ടങ്ങളിലായി സർവീസുകളുടെ എണ്ണം പൂർവസ്ഥിതിയിലാക്കുമെന്നു അധികൃതർ അറിയിച്ചിരുന്നു. നിലവിൽ മുപ്പതു ശതമാനം ശേഷിയിൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം. ഗൾഫ് , യൂറോപ്യൻ സെക്റ്ററുകളിലേക്ക് ആണ് ഇപ്പോൾ കൂടുതൽ സർവീസുകൾ ഉള്ളത്.

പ്രതിദിനം നൂറു സർവീസുകളാണ് കുവൈത്ത് വിമാനത്താവളം വഴി ഓപ്പറേറ്റ് ചെയ്യുന്നത്. ഇതിൽ 80 ശതമാനം കുവൈത്ത് യൂറോപ്പ് സെക്റ്ററിലാണ്. കോവിഡ് വ്യാപനം കൂടുതലുള്ള 34 രാജ്യങ്ങളിൽ നിന്ന് വിമാനസർവീസുകൾക്കു കുവൈത്ത് ഇതുവരെ അനുമതി നൽകിയിട്ടില്ല .

TAGS :

Next Story