Quantcast

ഉംറക്കായി വിദേശത്തു നിന്നെത്തിയ രണ്ടാമത്തെ സംഘവും മക്കയിലെത്തി ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി

കോവിഡ് മുന്‍കരുതല്‍ പാലിച്ച് നിശ്ചിത എണ്ണമനുസരിച്ച ഘട്ടം ഘട്ടമായാണ് വിദേശ സംഘങ്ങള്‍ക്ക് അനുമതി നല്‍കി വരുന്നത്.

MediaOne Logo

  • Published:

    10 Nov 2020 1:19 AM GMT

ഉംറക്കായി വിദേശത്തു നിന്നെത്തിയ രണ്ടാമത്തെ സംഘവും മക്കയിലെത്തി ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി
X

ഉംറക്കായി വിദേശത്തു നിന്നെത്തിയ രണ്ടാമത്തെ സംഘവും മക്കയിലെത്തി ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനിടെ ആദ്യ സംഘം പ്രവാചകപള്ളി സന്ദർശിക്കുന്നതിനായി മദീനയില്‍ എത്തിയിട്ടുണ്ട്. ഉംറ കര്‍മ്മത്തിനായി ആഭ്യന്തര തീർത്ഥാടകർക്കായി ലഭിക്കുന്ന മന്ത്രാലയ അനുമതി മറ്റൊരാള്‍ക്ക് കൈമാറാന്‍ സാധിക്കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

ഇന്തോനേഷ്യയില്‍ നിന്നും എത്തിയ രണ്ടാമത്തെ വിദേശ സംഘമാണ് ഉംറ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. വിദേശത്ത് നിന്നെത്തി മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയാണ് സംഘം ഉംറ നിര്‍വ്വഹിച്ചത്. 39 പേരടങ്ങുന്നതാണ് തീര്‍ഥാടക സംഘം. ഇതിനിടെ ഉംറ തീര്‍ഥാടനത്തിനായെത്തിയ ആദ്യ സംഘം മദീനയിലെത്തി. പ്രവാചക പള്ളിയും പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിനായാണ് ഇവര്‍ മദീനയിലെത്തിയത്. ഇവിടുത്തെ സന്ദര്‍ശനം കൂടി പൂര്‍ത്തിയാകുന്ന മുറക്ക് സംഘം സ്വദേശത്തേക്ക് മടങ്ങും.

കോവിഡ് മുന്‍കരുതല്‍ പാലിച്ച് നിശ്ചിത എണ്ണമനുസരിച്ച ഘട്ടം ഘട്ടമായാണ് വിദേശ സംഘങ്ങള്‍ക്ക് അനുമതി നല്‍കി വരുന്നത്. ഇതിനിടെ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മന്ത്രാലയം അനുവദിക്കുന്ന അനുമതി പത്രം മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ലെന്നും പകരം ആരെയും കര്‍മ്മം ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കര്‍മ്മം ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം കൂട്ടിചേര്‍ത്തു.

TAGS :

Next Story