Quantcast

ദോഫാർ മേഖലയുടെ ഹോണററി കോൺസുലാർ ഏജന്റായി ഡോ.കെ.സനാതന്‍ വീണ്ടും

ഡോ:കെ.സനാതനനെ സലാല ഉൾപ്പെടുന്ന ദോഫാർ മേഖലയുടെ ഹോണററി കോൺസുലാർ ഏജന്റായി ഇന്ത്യൻ എംബസി വീണ്ടും നിയമിച്ചു

MediaOne Logo

Web Desk

  • Updated:

    2021-04-28 06:34:23.0

Published:

28 April 2021 6:31 AM GMT

ദോഫാർ മേഖലയുടെ ഹോണററി കോൺസുലാർ ഏജന്റായി  ഡോ.കെ.സനാതന്‍ വീണ്ടും
X

ഡോ:കെ.സനാതനനെ സലാല ഉൾപ്പെടുന്ന ദോഫാർ മേഖലയുടെ ഹോണററി കോൺസുലാർ ഏജന്റായി ഇന്ത്യൻ എംബസി വീണ്ടും നിയമിച്ചു . മുൻ കോൺസുലാർ ഏജന്റും ദീർഘകാലമായി സലാലയിൽ സാമൂഹ്യ രംഗത്ത് സജീവവുമാണിദ്ദേഹം. നിലവിലുണ്ടായിരുന്ന കോൺസുലാർ ഏജന്റ് മൻപ്രീത് സിംഗ് നാട്ടിലായതിനെ തുടർന്നാണ് എംബസി സെക്കന്റ് സെക്രട്ടറി കണ്ണൻ നായർ പുതിയ കോൺസുലാറിനെ നിയമിച്ചത്. ഇന്ത്യക്കാരുടെ രേഖകളും ഫോട്ടോയും പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയാണ് പ്രധാന ഉത്തരവാദിത്വം. ഇത് പൂർണമായി സേവന സ്വഭാത്തിലുള്ളതായിരിക്കും.

പൊതു രംഗത്ത് വിവിധ മേഖലകളിൽ സജീവമായ സനാതനൻ 1992 മുതൽ 2009 വരെ ദോഫാർ മേഖലയുടെ ഹോണററി കോൺ സുലാർ ഏജന്റായിരുന്നു.വിവിധ കലായളവിലായി പത്ത് വർഷത്തോളം ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ചെയർമാനായിരുന്നു. കൂടാതെ മലയാള വിഭഗത്തിന്റെ ചീഫ് പാട്രനുമാണ് ,അയ്യപ്പ സേവ സംഘം, സയൻസ് ഇന്ത്യ ഫോറം ,തണൽ,ജി.ഡി.പി.എസ് തുടങ്ങിയവക്കും നേതൃത്വം നൽകി വരുന്നു.

അൽ വത്തീഖ എഞ്ചിനീയറിങ് കമ്പനി, ടീം എഞ്ചിനീയറിങ് സർവ്വീസ് ഉൾപ്പടെ ഒമാനിലും കേരളത്തിലുമുള്ള അഞ്ച് കമ്പനികളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്. 1976 മുതൽ സലാലയിലുള്ള ഇദ്ദേഹം ആദ്യ കാല പ്രവാസി കൂടിയാണ്. ബിസിനസ്സ് മേഖലയിലും സാമൂഹ്യ മേഖലയിലും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറായ ഇദ്ദേഹം ബിസിനസ് അഡ്മിനിസ്ട്രേഷനിലാണ് പി.എച്ച്.ഡി കരസ്ഥമാക്കിയത്.

ഭാര്യ: താര സനാതനൻ,മക്കൾ സിമി സനിൽ,ഡോ:സൗമ്യ സനാതനൻ. തിരുവനന്ത പുരം സ്വദേശിയാണ് .ഇപ്പോൾ കേരളത്തിലുള്ള അദ്ദേഹം വിമാന സർവ്വീസ് തുടങ്ങിയാൽ ഉടനെ സലാലയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബന്ധപ്പെടാൻ 00968 99492790, 0091 9995078000 sanathanank2002@yahoo.com

Next Story