Quantcast

കോവിഡ് ചികിത്സക്ക് സൊട്രോവിമാബ്​ മരുന്ന്ഫലപ്രദമെന്ന് അബൂദബി

നൂറുകണക്കിന്​ രോഗികൾക്കാണ് മരുന്നിന്‍റെ ഫലം ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    21 July 2021 1:58 AM GMT

കോവിഡ് ചികിത്സക്ക് സൊട്രോവിമാബ്​ മരുന്ന്ഫലപ്രദമെന്ന് അബൂദബി
X

സൊട്രോവിമാബ്​ മരുന്ന് ഉപയോഗിച്ച കോവിഡ്​ ചികിത്സക്ക്​ മികച്ച ഫലം. നൂറുകണക്കിന്​ രോഗികൾക്കാണ് മരുന്നിന്‍റെ ഫലം ലഭിച്ചത്. കോവിഡാനന്തര രോഗങ്ങളെ മരുന്ന് ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് കണ്ടെത്തൽ.

അബൂദബി ഹെൽത്ത്​ ഡിപ്പാർട്മെന്‍റും ദുബൈ ഹെൽത്ത്​ ​അതോറിറ്റിയുമായി ചേർന്ന്​ ജൂൺ 30 മുതൽ ജൂലൈ 13 വരെ നടത്തിയ ചികിത്സയുടെ ഫലമാണ്​ പുറത്തുവിട്ടത്​. രണ്ടാഴ്​ചക്കുള്ളിൽ 6175 രോഗികൾക്കാണ്​ സൊ​ട്രോവിമാബ്​ നൽകിയത്​. ഇതിൽ 52 ശതമാനം പേരും 50 വയസ്സിന്​ മുകളിലുള്ളവരോ കാൻസർ, ഹൃദ്രോഗം, പ്രമേഹം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ആയിരുന്നു. 97 ശതമാനം പേരും 14 ദിവസത്തിനുള്ളിൽ രോഗമുക്​തരായി. ഒരാൾ പോലും മരിച്ചില്ല. 99 ശതമാനം പേർക്കും ഐ.സി.യു വാസം വേണ്ടിവന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സൊട്രോവിമാബിന്​ അനുമതി നൽകിയ ലോകത്തെ ആദ്യ രാജ്യമാണ്​ യു.എ.ഇ.

ആദ്യഘട്ട പരീക്ഷണത്തിന്​ ശേഷമാണ്​ രോഗികൾക്ക്​ നൽകിയത്​. പ്രായപൂർത്തിയായവർ, ഗർഭിണികൾ, 12 വയസിന്​ മുകളിലുള്ള കുട്ടികൾ എന്നിവരിൽ കോവിഡ്​ ഗുരുതരമാകുന്നവർക്കാണ്​ സൊട്രോവിമാബ്​ നൽകുന്നത്​. യു.എസ്​ ഹെൽത്ത്​കെയർ കമ്പനിയായ ജി.എസ്​.കെ കണ്ടെത്തിയ മോണോ​ക്ലോണൽ ആന്‍റി ​ബോഡിയാണ് സൊട്രോവിമാബ്​​. 24 മണിക്കൂറിനുള്ളിൽ രോഗികൾക്ക്​ ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കും.



TAGS :

Next Story