എആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്‌മാന്റെ ആദ്യ ലൈവ് സംഗീത പരിപാടി നാളെ ദുബൈ എക്‌സ്‌പോ വേദിയിൽ

ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം മൂന്ന് മുതൽ ജൂബിലി പാർക്കിലാണ് ഖദീജ റഹ്‌മാൻ പാടുക. ഒപ്പം 16 വയസുകാരൻ പിയാനിസ്റ്റ് ലിഡിയൻ നാദസ്വരവും ചേരും.

MediaOne Logo

Web Desk

  • Updated:

    2021-11-19 17:42:21.0

Published:

19 Nov 2021 5:42 PM GMT

എആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്‌മാന്റെ ആദ്യ ലൈവ് സംഗീത പരിപാടി നാളെ ദുബൈ എക്‌സ്‌പോ വേദിയിൽ
X

സംഗീത സംവിധായകൻ എആർ റഹ്‌മാന്റെ മകൾ ഖദീജ റഹ്‌മാന്റെ ആദ്യ ലൈവ് പ്രകടനം നാളെ ദുബൈ എക്‌സ്‌പോ വേദിയിൽ നടക്കും. ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി നാളെ വൈകുന്നേരം മൂന്ന് മുതൽ ജൂബിലി പാർക്കിലാണ് ഖദീജ റഹ്‌മാൻ പാടുക. ഒപ്പം 16 വയസുകാരൻ പിയാനിസ്റ്റ് ലിഡിയൻ നാദസ്വരവും ചേരും. എആർ റഹ്‌മാൻ രൂപം നൽകിയ ഫിർദൗസ് ഓർക്കസ്ട്രയുടെ ഭാഗമാണ് ഖദീജ. പ്രശസ്തമായ ഡിസ്‌നി ക്ലാസിക്കുകളിലെ പശ്ചാത്തല സംഗീതം ഉൾപ്പെടെയുള്ളവ ഇവർ വേദിയിലെത്തിക്കും. ആദ്യമായാണ് ഒരു ലൈവ് പരിപാടിക്ക് സ്റ്റേജിലെത്തുന്നത് എന്നതിന്റെ പരിഭ്രമം തനിക്കുണ്ടെന്ന് ഖദീജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

TAGS :

Next Story