കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിംഗർ പ്രിന്റ് മെഷീനുകൾ സ്ഥാപിക്കുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-25 03:46:34.0

Published:

25 Nov 2022 3:46 AM GMT

കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ   ഫിംഗർ പ്രിന്റ് മെഷീനുകൾ സ്ഥാപിക്കുന്നു
X

കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിംഗർ പ്രിന്റ് മെഷീനുകൾ സ്ഥാപിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

അടുത്ത മാസം മുതൽ രാജ്യത്തെ തിരഞ്ഞടുത്ത സ്‌കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിരലടയാള സംവിധാനം സ്ഥാപിക്കുമെന്നും തുടർന്ന് പുതിയ അധ്യയന വർഷം മുതൽ എല്ലാ സ്‌കൂളുകളിലും അവ ഇൻസ്റ്റാൾ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

ആയിരം സ്‌കൂളുകളിൽ ഫിംഗർ പ്രിന്റ് മെഷീനുകൾ സ്ഥാപിക്കുന്നതിനായി മൂന്നര ലക്ഷം ദിനാർ വകയിരുത്തിയതായും ഇൻസ്റ്റാളേഷൻ, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കുള്ള ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുന്നതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Next Story