ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ചെസ്സ് ടൂർണമെന്റ സംഘടിപ്പിച്ചു

ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ചിൽഡ്രൻസ് ദിനത്തോടനുബന്ധിച്ച് സ്‌കൂൾ കുട്ടികൾക്കായി ചെസ്സ് ടൂർണമെന്റ സംഘടിപ്പിച്ചു. ആസ്‌പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന മത്സരത്തിൽ ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
കുവൈത്ത് മൈൻഡ് ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് ആദിൽ അമീരി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫിഡെ ആർബിറ്റർ അനിത രാജേന്ദ്രൻ മത്സരങ്ങൾക്ക് നേതൃത്വം നൽകി. ബിബിൻ ജോർജ്, രാജലക്ഷ്മി ഷൈമേഷ്, നൗഫൽ എന്നിവർ ആശംസകൾ നേർന്നു.
Next Story
Adjust Story Font
16