സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളി കൊയ്ത്തുത്സവം കൊണ്ടാടി

MediaOne Logo

Web Desk

  • Updated:

    2022-11-24 01:19:55.0

Published:

24 Nov 2022 1:19 AM GMT

സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ്   പഴയപള്ളി കൊയ്ത്തുത്സവം കൊണ്ടാടി
X

കുവൈത്തിൽ സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്‌സ് പഴയപള്ളി കൊയ്ത്തുത്സവം കൊണ്ടാടി. അൽ സാദിയ ടെന്റിയിൽ നടന്ന പരിപാടി മലങ്കര ഓർത്തഡോക്‌സ് സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്. റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ മുഖ്യ സന്ദേശം നൽകി. ഗാനമേള ഉൾപ്പെടെ വിവിധ കലാപരിപാടികളും ചടങ്ങിൽ അരങ്ങേറി. ഇടവക വികാരി റവ. ഫാ. എബ്രഹാം പി.ജെ യോഗം നിയന്ത്രിച്ചു.

Next Story