ഒമാൻ ഭരണാധികാരിക്ക് ഇന്ത്യന്‍ അംബാസഡര്‍ നിയമനപത്രം കൈമാറി

അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് നിയമനപത്രം സുൽത്താൻ സ്വീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2021-11-08 16:23:44.0

Published:

8 Nov 2021 4:19 PM GMT

ഒമാൻ ഭരണാധികാരിക്ക് ഇന്ത്യന്‍ അംബാസഡര്‍ നിയമനപത്രം കൈമാറി
X

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിൻ ത്വാരിഖിന് ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗാണ് നിയമനപത്രം കൈമാറിയത്. അല്‍ ആലം കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് നിയമനപത്രം സുൽത്താൻ സ്വീകരിച്ചത്.

ചടങ്ങിൽ നെതർലൻഡ്‌, മലേഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, ഈജിപ്ത്, ഇറാഖ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥാനപതിമാരുടെ നിയമന പത്രവും സുൽത്താൻ സ്വീകരിച്ചു. ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറി ഔദ്യോഗികമായി ചുമതല ഏറ്റെടുത്തിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജോ. സെക്രട്ടറി ചുമതലയിൽനിന്നാണ് ഒമാനിലെ ഇന്ത്യൻ അംബാസഡറായി അമിത് നാരംഗ് ചുമതല ഏൽക്കുന്നത്. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010വരെ തായ്‌പേയിലെ ഇന്ത്യ-തായ്‌പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.

Next Story