പാലക്കാട് സ്വദേശി മസ്കത്തിൽ വാഹനാപകടത്തിൽ മരിച്ചു

കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളമായി മസ്കത്തിൽ പ്രവാസിയാണ് കെ. ഗോപിനാഥൻ

MediaOne Logo

Web Desk

  • Updated:

    2021-11-06 13:25:05.0

Published:

6 Nov 2021 1:21 PM GMT

പാലക്കാട് സ്വദേശി മസ്കത്തിൽ വാഹനാപകടത്തിൽ മരിച്ചു
X

മസ്കത്ത്: മസ്കത്തിലുണ്ടായ വാഹനപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. കൊടുന്തിരപള്ളി പോടൂർ സ്വദേശി പ്രാർഥന വീട്ടിലെ കെ. ഗോപിനാഥൻ (63) ആണ് മരിച്ചത്. ബർക്കയിലെ അൽഹറം പെട്രോർ പമ്പിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6.20ആയിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രെയിലർ വന്നിടിക്കുകയായിരുന്നു. ഗൾഫ് പെട്രോ കെമിക്കൽ കമ്പനിയിൽ ജോലിചെയ്തുവരുകയായിരുന്നു. കഴിഞ്ഞ ഇരുപത്തിയെട്ട് വർഷത്തോളമായി മസ്കത്തിൽ പ്രവാസിയാണ്. മാതാവ്: കമലമ്മ. ഭാര്യ: ഹേമാവതി. മക്കൾ: ഗ്രീഷ്മ, ഗോകുൽ .മ്യതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബന്ധുവായ യു.പി.ശശീന്ദ്രൻ അറിയിച്ചു.

Next Story